വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി; സ്ഥിരീകരിച്ച് വനംവകുപ്പ്

തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് പുലിയല്ല കരടി എന്ന് സ്ഥിരീകരണം. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. ഇന്നലെ വൈകുന്നേരം ആണ് അസം സ്വദേശി നൂറിൻ ഇസ്ലാമിനെ കരടി ആക്രമിച്ചത്. വേവർലി എസ്റ്റേറ്റിലെ പാടിയുടെ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തി തിരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല. ഇതോടുകൂടിയാണ് പുലി കുട്ടിയെ പിടിച്ചുകൊണ്ട് പോയി ആക്രമിച്ചതാകാമെന്ന നിഗമനത്തിലേക്ക് എത്തിയത്. കുട്ടിയുടെ മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കരടിയെന്ന് കണ്ടെത്തിയതത്. മുഖത്ത് ഉണ്ടായിരിക്കുന്ന മുറിവ് കരടിയുടെ ആക്രമണരീതിയിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. വാൽപ്പാറ താലൂക്ക് ആശുപത്രിയിൽ ആയിരിക്കും പോസ്റ്റ്മോർട്ടം. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമിച്ച കരടിയെ പിടികൂടുന്നതിനായുള്ള ശ്രമം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
Story Highlights : Bear attacks eight-year-old boy in Valparai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here