അര്‍ജുന്‍ടെന്‍ഡുല്‍ക്കറിന് വിവാഹം; വധു മുംബൈ വ്യവസായിയുടെ ചെറുമകള്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മുംബൈയില്‍ നിന്നുള്ള പ്രശസ്ത വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്ക് ആണ് 25-കാരനായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ വധുവാകുന്നത്. വിവാഹനിശ്ചയം കഴിഞ്ഞതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹം എപ്പോള്‍ നടത്തുമെന്ന വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആയാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചത്. ദേശീയ ടീമില്‍ ഇതുവരെ കളിച്ചില്ലെങ്കിലും മുംബൈ ഇന്ത്യന്‍സിനായി അഞ്ച് മത്സരങ്ങളില്‍ നിന്ന് അര്‍ജുന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
2020-21 സീസണില്‍ ഹരിയാനയ്ക്കെതിരായ ട്വന്റി ട്വന്റി അരങ്ങേറ്റത്തോടെ മുംബൈ ടീമിനൊപ്പം ആഭ്യന്തര ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച അര്‍ജുന്‍ ജൂനിയര്‍ തലത്തിലും മുംബൈയെ പ്രതിനിധീകരിച്ച് കളിച്ചു. ഇന്ത്യയുടെ അണ്ടര്‍ 19 സന്നാഹ മത്സരങ്ങളിലും പന്തെറിഞ്ഞു. 2022-23 ല്‍ ഗോവക്കൊപ്പം ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ ക്രിക്കറ്റ് എന്നീ ഫോര്‍മാറ്റുകളില്‍ അരങ്ങേറ്റം കുറിച്ചു. 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 37 വിക്കറ്റുകള്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ കണ്ടെത്തി. ഒരു അഞ്ച് വിക്കറ്റ് നേട്ടം ഇതില്‍ ഉള്‍പ്പെടുന്നു. ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 532 റണ്‍സാണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് റെക്കോര്‍ഡിലുള്ളത്.
Story Highlights: Sachin Tendulkar’s Son Arjun Gets Engaged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here