Advertisement

37-ാം വയസ്സില്‍ അപ്രതീക്ഷിത അന്ത്യം; ബോഡിബില്‍ഡര്‍ ചാമ്പ്യന്റെ വിയോഗ വാര്‍ത്തയില്‍ ഞെട്ടി കായിക ലോകം

23 hours ago
Google News 1 minute Read
Hayley C. McNeff

ചാമ്പ്യന്‍ ബോഡിബില്‍ഡറും ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറുമായ മുപ്പത്തിയേഴുകാരിയായ ഹെയ്ലി മക്‌നെഫിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി കായിക ലോകം. ബോസ്റ്റണ്‍ ഡോട്.കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇവരുടെ ചര്‍മവാര്‍ത്ത അനുസരിച്ച് ഈ മാസം എട്ടിനായിരുന്നു മസാച്യുസെറ്റ്‌സിലെ സഡ്ബറിയിലുള്ള അവരുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാതിരുന്ന മക്‌നെഫ് ശരീര സംരക്ഷണത്തെ കുറിച്ച് ശാസ്ത്രീയ അറിവുകള്‍ നല്‍കുന്ന വിധഗ്ദ്ധയായിരുന്നു. മസാച്യുസെറ്റ്‌സ് സ്വദേശിയായ അവര്‍ യുമാസ് ആംഹെര്‍സ്റ്റില്‍ നിന്ന് ബിരുദം നേടി. പിന്നീട് ദേശീയ റാങ്കിലുള്ള ബോഡിബില്‍ഡറായി മാറിയ അവര്‍ പോഷകാഹാര വിധഗ്ദ്ധയും ബോഡിബില്‍ഡിങ് കോച്ചുമായിരുന്നു.

‘ഹെയ്ലി എല്ലാവര്‍ക്കും ഒരു പ്രകാശകിരണം പോലെയായിരുന്നു. ലക്ഷ്യം നേടാന്‍ അവര്‍ കഠിന പ്രയത്‌നം ചെയ്തിരുന്നു. ബോഡിബില്‍ഡിംഗിലും ഫിറ്റ്നസിലും മക്‌നെഫ് തന്റെ ലക്ഷ്യങ്ങളിലെത്തി. ഈ മേഖലയില്‍ നിന്ന് നേടാന്‍ കഴിയാവുന്നതിന്റെ ഏറ്റവും ഉയര്‍ന്ന വിജയങ്ങളെല്ലാം അവര്‍ നേടി. ഹെയ്‌ലിയുടെ പിതാവിനെ ഉദ്ദരിച്ച് ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Story Highlights: Bodybuilder champion Hayley McNeff passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here