Advertisement

എസ്എംഎഫ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടായെന്ന പരാതി: ഇടപെട്ട് സമസ്ത നേതൃത്വം

4 hours ago
Google News 2 minutes Read

എസ്എംഎഫ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടായെന്ന പരാതിയില്‍ ഇടപെട്ട് സമസ്ത നേതൃത്വം. പുതിയ ഭാരവാഹികളെയും പരാതിക്കാരെയും കോഴിക്കോട് ഓഫീസിലേക്ക് വിളിപ്പിച്ചു. ഭരണഘടന മാറ്റിയാണ് തിരഞ്ഞെടുപ്പ് നടന്നതെന്നാണ് പരാതി.

കഴിഞ്ഞ മാസമാണ് സുന്നി മഹല്ല് ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന കൗണ്‍സിലില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം ഉയര്‍ന്നത്. സമസ്ത അധ്യക്ഷനായ ജിഫ്രി മുത്തുക്കോയ തങ്ങളായിരുന്നു തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍. അദ്ദേഹത്തെ പോലും മാറ്റിയാണ് തിരഞ്ഞെടുപ്പ് നടന്നത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നീക്കം.

Story Highlights : Complaints of irregularities in SMF elections: Samasta leadership intervenes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here