Advertisement

‘പത്തനംതിട്ട ലോക്‌സഭ സീറ്റിലെ പരാജയ കാരണം ഭരണ വിരുദ്ധ വികാരം’ ; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

14 hours ago
2 minutes Read
cpi

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ പരാജയത്തില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം. സിറ്റിംഗ് എംപിയോട് കടുത്ത വിരോധം ഉണ്ടായിട്ടും യുഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തിയത് ഭരണ വിരുദ്ധ വികാരം കാരണമാണെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനം. പ്രവര്‍ത്തന റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ തിരിച്ചടിയുണ്ടായി. പത്തനംതിട്ടയില്‍ വിജയം പ്രതീക്ഷിച്ചെങ്കിലും പരാജയമുണ്ടായി. സിറ്റിംഗ് എംപിയോട് കടുത്ത വിരോധമുണ്ടായിട്ടും ഭൂരിപക്ഷമുയര്‍ത്തിയത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തെ ഭരണവിരുദ്ധ വികാരമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തനം സജ്ജമാക്കുന്നതിന് വളരെ നേരത്തെ തന്നെ പാര്‍ട്ടി ബൂത്തുതല ഭാരവാഹികളുടെ അടക്കം യോഗങ്ങളും ശില്‍പ്പശാലയും 10 മണ്ഡലങ്ങളിലും നടത്തി. അടൂര്‍, കോന്നി, ആറന്മുള, തിരുവല്ല എന്നീ സ്ഥലങ്ങളില്‍ പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന കൗണ്‍സിലിംഗ് 17 ലക്ഷം രൂപ അടച്ചു. സ്ഥാനാര്‍ഥികളുടെ മികവ് ജനങ്ങളില്‍ എത്തിക്കാന്‍ എല്‍ഡിഎഫ് പ്രാദേശിക നേതൃത്വം പരാജയപ്പെട്ടു. സിപിഐഎം ജില്ലാ നേതൃത്വം എത്ര ശ്രമിച്ചിട്ടും സിപിഐഎം പ്രാദേശിക നേതൃത്വം ജില്ലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല – റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിറ്റയം ഗോപകുമാര്‍ പ്രസിഡന്റായ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. യുഡിഎഫ് സ്ഥാനാര്‍ഥി സിറ്റിംഗ് എംപി 367623 വോട്ട് നേടി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് 300504 വോട്ട് നേടി. ബിജെപി 28.97 ശതമാനം വോട്ട് നേടി. എല്ലാ മണ്ഡലത്തിലും എന്‍ഡിഎയുടെ വോട്ടിന് ശതമാനം കുറഞ്ഞെങ്കിലും ദുര്‍ബലനായ സ്ഥാനാര്‍ഥിയായിട്ടും 25 ശതമാനം വോട്ട് നേടിയത് രാഷ്ട്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

Story Highlights : Criticism to CPIM at CPI Pathanamthitta district conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top