Advertisement

നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു

8 hours ago
Google News 1 minute Read

നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു. 80 വയസായിരുന്നു. തലയിടിച്ചു വീണതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. വൈകിട്ട് 6:23 ഓടെയായിരുന്നു അന്ത്യം. ലാ ഗണേശന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ഓഗസ്റ്റ് എട്ടിന് ടി.നഗറിലെ വസതിയില്‍ വീണ് തലയ്ക്ക് ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ബിജെപി ദേശീയ സെക്രട്ടറി ആയിരുന്നു. 2023 ലാണ് നാഗലാന്‍ഡ് ഗവര്‍ണറായി നിയുക്തനായത്. അതിനുമുന്‍പ് മണിപ്പുര്‍ ഗവര്‍ണറായും പശ്ചിമബംഗാള്‍ ഗവര്‍ണറായി ഹ്രസ്വകാലത്തേക്കും സേവനമനുഷ്ഠിച്ചു.

Story Highlights : Nagaland Governor La Ganesan dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here