Advertisement

നിലമ്പൂരിൽ യുവദമ്പതികൾ മരിച്ച നിലയിൽ

3 hours ago
Google News 1 minute Read
nilambur

മലപ്പുറം നിലമ്പൂർ മണലോടിയിൽ യുവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി കറുത്തേടത്ത് രാജേഷ് (23) ഭാര്യ അമൃത (18) എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. രാജേഷ് വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് പൊലീസ് നിഗമനം. അമൃതയെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്ന രാജേഷാണ് ആദ്യം മരിച്ചതെന്ന് ഡോക്ടർ പറഞ്ഞു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. അമ്മയുടെ കരച്ചിൽകേട്ടാണ് അയൽവാസികൾ വീട്ടിലെത്തുന്നത്. രാജേഷും, ഭാര്യ അമൃതയും രാജേഷിന്റെ അമ്മയുമായിരുന്നു വീട്ടിൽ ഒന്നിച്ച് താമസിച്ചിരുന്നത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ. അമൃതയുടെ കാലുകളിൽ പരുക്കുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. നിലമ്പൂർ പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Story Highlights : Young couple found dead in Nilambur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here