Advertisement

‘കത്ത് വിവാദം അസംബന്ധം എന്ന് പറയുന്നതിന് മുന്‍പ് എം വി ഗോവിന്ദന്‍ മകനോട് ചോദിക്കണമായിരുന്നു’; പരാതിക്കാരന്‍ മുഹമ്മദ് ഷെര്‍ഷാദ്

6 hours ago
1 minute Read
mvg

കത്ത് വിവാദം അസംബന്ധം എന്ന് പറയുന്നതിന് മുമ്പ് എം വി ഗോവിന്ദന്‍ മകനോട് ചോദിക്കണമായിരുന്നു എന്ന് പരാതിക്കാരന്‍ മുഹമ്മദ് ഷെര്‍ഷാദ്. ശ്യാംജിത്തും രാജേഷ് കൃഷ്ണയും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ തെളിവുകളും തന്റെ കയ്യിലുണ്ട്. കത്ത് ചോര്‍ത്തിയത് ശ്യാംജിത്താണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും മുഹമ്മദ് ഷെര്‍ഷാദ് ട്വന്റിഫോറിനോട് പറഞ്ഞു.

നേതാക്കളുടെ ബിനാമിയാണെന്ന് രാജേഷ് കൃഷ്ണ പറഞ്ഞിട്ടുണ്ട്. എം ബി രാജേഷിനെ തിരഞ്ഞെടുപ്പ് സമയത്ത് രാജേഷ് കൃഷ്ണ സാമ്പത്തികമായി സഹായിച്ചു. പരാതിയില്‍ പറഞ്ഞ നേതാക്കളുടെ പേര് പറഞ്ഞാണ് രാജേഷ് കൃഷ്ണയുടെ തട്ടിപ്പെന്നും ഷര്‍ഷാദ് ട്വന്റിഫോറിനോട് പറഞ്ഞു.

അസംബന്ധങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്നായിരുന്നു കത്ത് ചോര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ടുള്ള എംവി ഗോവിന്ദന്റെ പ്രതികരണം. വിശദമായ അന്വേഷണം നടത്തിയിട്ടാണ് ഇത് പറയുന്നതെന്നും അദേഹം പറഞ്ഞു.

ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. സാമ്പത്തിക കുറ്റങ്ങളിലുള്‍പ്പെടെ ആരോപണവിധേയനായ രാജേഷ് കൃഷ്ണയുമായി സിപിഐഎം നേതാക്കള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് പൊലീസോ പാര്‍ട്ടിയോ കൃത്യമായി പ്രതികരിച്ചിട്ടില്ല. 2023ല്‍ പൊലീസിന് സമര്‍പ്പിച്ച പരാതിയില്‍ മന്ത്രിമാരുടെ ഉള്‍പ്പെടെ പേരുകള്‍ ഉണ്ട്. ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പരാതിക്കത്തിലുള്ളത്.

Story Highlights : Mohammed Shershad responds in Letter controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top