ബലാത്സംഗ കേസ്; റാപ്പർ വേടന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കുര്യൻ തോമസിന്റെ ബെഞ്ചാകും പരിഗണിക്കുക. പൊലീസ് ജാമ്യ ഹർജിയെ എതിർക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വേടനെ ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയെ അറിയിക്കും.
2021 മുതൽ 2023 വരെ വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് ആണ് കേസെടുത്തത്. പരാതിക്ക് പിന്നാലെ വേടനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ഒളിവിൽ ആണെന്നാണ് വിവരം. വേടനായി ലുക്ക്ഔട്ട് സര്‌ക്കുലർ പുറത്തിറക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Read Also: കാസർഗോഡ് പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണ്ണപുടം പൊട്ടിയ സംഭവം; DDE അന്വേഷിക്കും
വേടൻ പെൺകുട്ടിയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
Story Highlights : Rape case; High Court to consider Vedan’s anticipatory bail plea today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here