Advertisement

മരംവെട്ടാന്‍ ഫണ്ട് നല്‍കിയില്ല; സ്‌കൂളിന് സുരക്ഷാ ഭീഷണിയായ മരം അധ്യാപകന്‍ വെട്ടിമാറ്റി

9 hours ago
3 minutes Read
Teacher cuts down tree that posed a safety threat to school

കൂലി നല്‍കാന്‍ ഫണ്ടില്ലാത്തതിനാല്‍ സ്‌കൂളിന് സുരക്ഷാ ഭീഷണിയായ മരം സ്വയം വെട്ടിമാറ്റി അധ്യാപകന്‍. കാസര്‍ഗോഡ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപകന്‍ എ എസ് രഞ്ജിത്താണ് മരം വെട്ടിമാറ്റിയത്. ( Teacher cuts down tree that posed a safety threat to school)

ഇന്നലെയാണ് സംഭവം നടന്നത്. മരം വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും ജീവന് ഭീഷണിയാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഒരു തൊഴിലാളിയെ കൊണ്ടുവന്ന് മരംമുറിയ്ക്കാന്‍ പണം തികയാതെ വരികയും കൂടി ചെയ്തപ്പോഴാണ് അധ്യാപകന്‍ തന്നെ മരംമുറിക്കുന്ന ജോലി ഏറ്റെടുത്തത്.

Read Also: കാസർഗോഡ് വിദ്യാർഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

സ്‌കൂളിന്റേത് ഓടിട്ട കെട്ടിടമായതിനാല്‍ തന്നെ ശക്തമായ മഴയും കാറ്റും വരുന്ന ഈ സമയത്ത് ഫണ്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാകില്ലായിരുന്നുവെന്ന് അധ്യാപകന്‍ പറയുന്നു. അവധി ദിനമായ ഇന്നലെ അധ്യാപകന്‍ മരത്തിന് മുകളില്‍ കയറി അപകടകരമായ രീതിയില്‍ വളര്‍ന്നുനില്‍ക്കുന്ന ശിഖരങ്ങള്‍ വെട്ടിനീക്കുകയായിരുന്നു. മരംപൂര്‍ണമായി വെട്ടിമാറ്റാനാണ് സ്‌കൂളിന്റെ തീരുമാനം.

Story Highlights : Teacher cuts down tree that posed a safety threat to school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top