Advertisement

‘ഒരു തിരിച്ചുവരവ്, ഈ ചിരി… അത്രത്തോളം ആഗ്രഹിച്ചിരുന്നല്ലോ നമ്മൾ’; കെ.സി വേണുഗോപാല്‍

3 hours ago
Google News 2 minutes Read

നടന്‍ മമ്മൂട്ടിയുടെ തിരിച്ചുവരവ് അത്യധികം സന്തോഷം നൽകുന്ന വാർത്തയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കോടിക്കണക്കിന് മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ക്കും വൈദ്യശാസ്ത്രത്തിനും നന്ദിയെന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.

ഫേസ്ബുക് കുറിപ്പ്

‘ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി വീണ്ടും ഊർജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം സന്തോഷത്തോടെയാണ് കേൾക്കുന്നത്. കോടിക്കണക്കിന് മനുഷ്യരുടെ പ്രാർത്ഥനകൾക്കും വൈദ്യശാസ്ത്രത്തിനും ഒരുപാടൊരുപാട് നന്ദി.ഒരു തിരിച്ചുവരവ്, ഈ ചിരി. അത്രത്തോളം ആഗ്രഹിച്ചിരുന്നല്ലോ നമ്മൾ. വേഗം വരിക’.

മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന സൂചന നല്‍കി പേഴ്സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. നന്ദി പറഞ്ഞുകൊണ്ടുള്ള വൈകാരിക പോസ്റ്റായിരുന്നു ജോര്‍ജ് എസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.

ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ദൈവമേ നന്ദിയെന്നും ആന്റോയുടെ പോസ്റ്റിലുണ്ട്.

Story Highlights : K C Venugopal FB post about Mammootty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here