ഡൽഹിയിൽ രണ്ടുനില കെട്ടിടം തകർന്നു വീണു, 3 പേർ മരിച്ചു

ഡൽഹിയിൽ കെട്ടിടം തകർന്നു വീണു, 3 പേർ മരിച്ചു. ദരിയാ ഗഞ്ചിൽ ആണ് സംഭവം ഉണ്ടായത്. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകർന്നുവീണത്. പരുക്കേറ്റ 3 പേരെ രക്ഷപ്പെടുത്തി, ആശുപത്രിയിൽ എത്തിച്ചു.
4 ഫയർ എഞ്ചിനുകൾ എത്തിയാണ് രക്ഷ പ്രവർത്തനം പൂർത്തിയാക്കിയതെന്ന് ഡൽഹി ഫയർ ഫോഴ്സ് അറിയിച്ചു. കെട്ടിടത്തിന്റെ ബലക്ഷയമാണ് തകർന്ന് വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് 12.14 ന് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു, തുടർന്ന് നാല് ഫയർ ടെൻഡറുകൾ സ്ഥലത്തേക്ക് എത്തി. രണ്ട് നിലകളുമുള്ള കെട്ടിടമാണ് തകർന്നുവീണത് എന്ന് ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ പറഞ്ഞു.
മൂന്ന് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അവസാന റിപ്പോർട്ടുകൾ വരുന്നത് വരെ രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ജൂലൈ 12 ന് ഡൽഹിയിലെ വെൽക്കം പരിസരത്ത് അനധികൃതമായി നിർമ്മിച്ച നാല് നില കെട്ടിടം തകർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഈ ദൗർഭാഗ്യകരമായ സംഭവം.
Story Highlights : delhi buliding collapse 3 death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here