‘ആക്രമണം ഭീരുത്വം; ജനങ്ങൾക്ക് ഇടയിലേക്ക് വളരെ വേഗം ഇറങ്ങും’; ഡൽഹി മുഖ്യമന്ത്രി

ഔദ്യോഗിക വസതിയില്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ആക്രമണം ഭീരുത്വമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. ജനസമ്പർക്ക പരിപാടി തുടരുമെന്നും മുമ്പത്തേക്കാൾ കൂടുതൽ ഊർജ്ജസ്വലതയോടെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം
ആക്രമണ ശേഷം ഞെട്ടിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ വേഗം ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങും. ഇത്തരം ആക്രമണങ്ങൾ ഒരിക്കലും പൊതുജനങ്ങളെ സേവിക്കാനുള്ള തന്റെ ദൃഢനിശ്ചയത്തെയും തകർക്കില്ലെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി. എല്ലാ ആഴ്ചയിലും മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചു നടക്കുന്ന ജന്‍ സുല്‍വായ് എന്ന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ പൊലീസ് പിടികൂടിയിരുന്നു.
Read Also: ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബിൽപാസാക്കി ലോക്സഭ
പരാതി നൽകാനെന്ന വ്യാജേന എത്തിയ ഗുജറാത്ത് സ്വദേശി രാജേഷ് കിംജിയാണ് ആക്രമണം നടത്തിയത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. രാവിലെ 7 മണിക്കും 9 മണിക്കും ഇടയിലാണ് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി. വീടിനുള്ളിൽ കയറിയ ഇയാൾ മുഖ്യമന്ത്രിയുടെ അടുത്തെത്തിയതും കൈ കൊണ്ട് തലക്ക് അടിക്കുകയിരുന്നു. പിടിവലിക്ക് ഇടയിൽ രേഖ ഗുപ്ത നിലത്തു വീഴുകയും ചെയ്തു.
അക്രമി രാജേഷ് കിംജി ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയാണ്. ഇയാൾക്ക് തെരുവ് നായ്ക്കളോട് അടങ്ങാത്ത സ്നേഹമാണെന്നും, അടുത്തിടെ ഡൽഹിയിലെ തെരുവ് നായ്ക്കളെ കൂട്ടിലടക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത് രാജേഷിനെ വേദനിപ്പിച്ചിരുന്നെന്നും മാതാവ് പോലീസിനോട് പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത മറ്റൊരു പരിപാടിയിലും ഇയാൾ എത്തിയിരുന്നു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോ എന്നും വിവിധ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
Story Highlights : Delhi CM Rekha Gupta’s First Response After Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here