Advertisement

അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ കുത്തിക്കൊന്ന സംഭവം; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

2 hours ago
Google News 2 minutes Read

അഹമ്മദാബാദിലെ സ്കൂളിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ കുത്തിക്കൊന്ന കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. വിദ്യാർത്ഥി കുറ്റം സമ്മതിക്കുന്ന വാട്സ്ആപ്പ് ചാറ്റും ഇന്ന് പുറത്തു വന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സമീപത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇതിനിടെ താൻ കത്തികൊണ്ട് കുത്തി എന്ന് എട്ടാംക്ലാസുകാരൻ സുഹൃത്തിനോട് സമ്മതിക്കുന്ന ചാറ്റ് പുറത്തുവന്നു. ഒളിവിൽ പോകാൻ സുഹൃത്ത് ഉപദേശിക്കുന്നതും സന്ദേശങ്ങളിൽ ഉണ്ട്.

പ്രദേശത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്. അഹമ്മദാബാദിലെ സെവൻത് ഡേ സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സ്കൂൾ കോമ്പൗണ്ടിന് പുറത്ത് വെച്ച് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. എട്ടാം ക്ലാസുകാരന്റെ കുത്തേറ്റ ശേഷം തിരികെ സ്കൂളിലേക്ക് എത്തിയ വിദ്യാർത്ഥിയെ സെക്യൂരിറ്റി ജീവനക്കാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.

പിന്നാലെ സ്കൂളിലേക്ക് ബന്ധുക്കളും വിവിധ ഹിന്ദു സംഘടന പ്രവർത്തകരും ഇരച്ചെത്തുകയും പ്രിൻസിപ്പൽ അടക്കമുള്ളവരെ മർദ്ദിക്കുകയും ചെയ്തു.വൻ പോലീസ് സംഘം എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

Story Highlights : Ahmedabad Student Murder case handed over to crime branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here