ടോട്ടന്‍ഹാം കണ്ണുവെച്ച എബെറേച്ചി എസെയെ ഗണ്ണേഴ്‌സ് റാഞ്ചി; കരാര്‍ അവസാന മിനുക്കുപണിയില്‍

പ്രീമിയര്‍ ലീഗ് 025-26 സീസണിന്റെ ആദ്യ ദിനത്തില്‍ ചെല്‍സിക്കെതിരെ ക്രിസ്റ്റല്‍ പാലസിനായി എബെറേച്ചി എസെക്ക് തന്റെ അവസാന മത്സരമായിരുന്നു. ടോട്ടന്‍ഹാം ഹോട്‌സ്പര്‍ അദ്ദേഹത്തെ നോക്കിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം ആഴ്‌സണല്‍ ടോട്ടന്‍ഹാമിനെ പിന്നിലാക്കി താരത്തിനായി വലവിരിക്കുകയായിരുന്നു. സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് പ്രകാരം എബെറേച്ചി എസെയെ ഏകദേശം 67.5 മില്യണ്‍ പൗണ്ട് (ഏകദേശം 791 കോടിയിലധികം രൂപ) നല്‍കിയാണ് ക്രിസ്റ്റല്‍ പാലസില്‍ നിന്ന് താരത്തെ ആഴ്‌സണല്‍ സ്വന്തമാക്കുന്നത്. തത്വത്തില്‍ ധാരണപത്രം ഇരുഭാഗത്തും സമ്മതമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മിഡ്ഫീല്‍ഡര്‍ കൈ ഹാവെര്‍ട്ട്‌സിന് പരിക്കേറ്റതോടെ ആഴ്‌സണലിന്റെ മുന്നേറ്റനിരയുടെ കരുത്ത് ചോര്‍ന്നിരുന്നു. ഇത് മറികടക്കുകയായിരിക്കും എബെറേച്ചിയിലൂടെ ക്ലബ്ബിന്റെ ലക്ഷ്യം.
കരാര്‍ നീക്കങ്ങള്‍ വേഗത്തിലാക്കിയതിലൂടെ ആഴ്‌സണല്‍ കോച്ച് മൈക്കല്‍ അര്‍ട്ടെറ്റക്ക് എബെറെച്ചിയുടെ കഴിവിനെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് വേണം കരുതാന്‍. ഇടവിങ്ങിലൂടെ കയറിയെത്തി മുന്നേറ്റനിരയെ സഹായിക്കാന്‍ താരത്തിന് വൈധഗ്ദ്ധ്യമുണ്ട്. കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍ ഇടതുവിങ്ങിലൂടെയുളള നീക്കങ്ങളില്‍ നിന്ന് താരം എട്ട് ഗോളുകള്‍ നേടുകയും ഒപ്പം എട്ട് അസിസ്റ്റുകളും നല്‍കിയിരുന്നു. എബെറെച്ചിയെ പ്ലെയിംഗ് ഇലവനിലേക്ക് എത്തിക്കുന്നതിലൂടെ ആവശ്യമായ സമയങ്ങളില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡ്, മൈക്കല്‍ മെറിനോ തുടങ്ങിയവര്‍ക്കൊപ്പം കളിക്കാന്‍ ഇംഗ്ലണ്ട് താരത്തിന് കഴിയും. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി മോശം ഫോം തുടരുന്നതും ആഴ്‌സണലില്‍ എബെറേച്ചിയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്.
Story Highlights: Arsenal move for midfielder Eberechi Eze
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here