Advertisement

‘നിന്നെ എനിക്ക് റേപ്പ് ചെയ്യണം; ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി

8 hours ago
Google News 1 minute Read
rahul

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി. സാമൂഹ്യമാധ്യമമായ ടെലിഗ്രാം വഴിയാണ് രാഹുൽ മെസ്സേജ് അയച്ചിരുന്നത്. ബലാത്സംഗം ചെയ്യണമെന്നും അതിനായി ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരാനായി ആവശ്യപ്പെട്ടിരുന്നു. ഇത്ര വൈകൃത സ്വഭാവമുള്ള ഒരാൾക്ക് ജനപ്രതിനിധിയായി തുടരാൻ യാതൊരു യോഗ്യതയുമില്ലെന്ന് അവന്തിക ട്വന്റി ഫോറിനോട് പറഞ്ഞു.

മെസെന്ജറിൽ സന്ദേശമയച്ച് അതുവഴിയാണ് തന്റെ നമ്പർ രാഹുൽമാങ്കൂട്ടത്തിൽ വാങ്ങിയത്. പിന്നീട് വാട്സാപ്പ് വഴിയും സന്ദേശങ്ങൾ അയക്കുമായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വെച്ച് നടന്ന ഒരു ചർച്ചയ്ക്കിടെയാണ് തമ്മിൽ കണ്ടത്. പിന്നീട് സാമൂഹ്യമാധ്യമം വഴി റിക്വസ്റ്റ് വിടുകയായിരുന്നുവെന്നും അവന്തിക പറഞ്ഞു. ഈ കാര്യങ്ങളെല്ലാം താൻ പുറത്തുപറയുമോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭയപ്പെട്ടിരുന്നു. ഇന്ന് മാധ്യമങ്ങളെ കാണുന്നതിന് തൊട്ട് മുൻപ് തന്നെ അയാൾ ഫോണിൽ നിരന്തരമായി വിളിച്ചിരുന്നുവെന്നും എല്ലാ തെളിവുകളും രാഹുൽ മാങ്കൂട്ടത്തിൽ നശിപ്പിച്ചുവെന്നും വൺ ടൈം വാച്ചബിൾ ആയിട്ടാണ് മെസേജുകൾ ആണ് അയച്ചിരുന്നതെന്നും ട്രാൻസ്ജെൻഡർ യുവതി ട്വന്റി ഫോറിനോട് വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങളില്‍ പുകഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ആരോപണങ്ങള്‍ നിഷേധിച്ചും പരാതിക്കാരെ വെല്ലുവിളിച്ചും രാഹുല്‍ പ്രതിരോധിച്ചു. രാജി വെച്ചില്ലെങ്കില്‍ സ്ഥാനത്ത് നിന്ന് നീക്കുമെന്ന ഹൈക്കമാന്‍ഡ് നിലപാടോടെ വി ഡി സതീശനും സംസ്ഥാന നേതൃത്വവും കൈവിട്ടു.

ഗർഭചിദ്ര ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ബാലാവകാശ കമ്മീഷനും പൊലീസിലും പരാതി. ഗര്‍ഭഛിന്ദ്രം നടത്താൻ നിർബന്ധിക്കുന്ന ശബ്ദ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലെ മെസ്സേജുകളും തെളിവായി നൽകിയാണ് പരാതി.

ഒരു കുഞ്ഞിൻ്റെ ജനിക്കാനുള്ള അവകാശത്തെ തടയാൻ ശ്രമിച്ചു എന്ന് കാണിച്ചാണ് ബാലാവകാശ കമ്മീഷനിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി. പൊലീസിൽ പരാതി നൽകിയത് അഭിഭാഷകനായ ഷിൻ്റോയാണ്. ഗര്‍ഭഛിന്ദ്രം നടത്തി എന്നാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്ന പരാതി. പരാതിയിൽ കേസെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ശബ്ദ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലെ ചാറ്റുകളും ആണ് രാഹുൽ മാങ്കൂട്ടത്തിലിന് വിനയായത്.

Story Highlights : Transgender woman makes serious revelations against Rahul Mangkootatil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here