Advertisement

‘ഈ നാടിൻ്റെ ശബ്ദം സ്റ്റാലിൻ അങ്കിള്‍ കേള്‍ക്കുന്നുണ്ടോ, ഈ ശബ്ദം 2026ല്‍ ഇടിമുഴക്കമായി മാറും, തമിഴ്നാട്ടില്‍ എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നത് വിജയ് ആയിരിക്കും’: വിജയ്

4 days ago
2 minutes Read

മധുര ജില്ലയിലെ പരപതിയില്‍ നടക്കുന്ന ടിവികെ പാർട്ടിയുടെ രണ്ടാം സംസ്ഥാനതല സമ്മേളനത്തില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ വിജയ്. വിജയ് തന്റെ പാർട്ടിയുടെ അണികളെ ‘സിംഹകുട്ടികളെ’ എന്നാണ് അഭിവാദ്യം ചെയ്തത്. A Lion is always a lion. സിംഹം വേട്ടയ്ക്ക് വേണ്ടിയാണ് വെളിയില്‍ ഇറങ്ങുന്നത്. അല്ലാതെ നോക്കിയിരിക്കാനല്ല. സിംഹം വേട്ടയാടുന്നത് ജീവനുള്ളവയെയാണ്. എത്ര വിശപ്പാണെങ്കിലും ജീവനില്ലാത്ത ഒന്നിനെ വേട്ടയാടില്ലെന്നും വിജയ് പറഞ്ഞു.

സിംഹത്തിന് കൂട്ടത്തില്‍ ഇരിക്കാനും അറിയാം ഒറ്റയ്ക്ക് നടക്കാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഈ ശബ്ദം 2026ല്‍ തമിഴ്നാട്ടില്‍ ഇടിമുഴക്കമായി മാറും. ഈ നാടിൻ്റെ ശബ്ദം സ്റ്റാലിൻ അങ്കിള്‍ കേള്‍ക്കുന്നുണ്ടോ. ഈ ശബ്ദം 2026ല്‍ തമിഴ്നാട്ടില്‍ ഇടിമുഴക്കമായി മാറും. എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നത് വിജയ് ആയിരിക്കും. തമിഴകം ടിവികെ പിടിച്ചടക്കും. എല്ലാത്തിനും തയ്യാറായാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇനി മുതല്‍ തനിക്ക് വേറെ ജോലിയില്ല, ജനസേവനം മാത്രമാണ് ജോലി. പറച്ചിലിലല്ല, ചെയ്യലിലാണ് തനിക്ക് വിശ്വാസമെന്നും വിജയ് പറഞ്ഞു.

പെരിയാർ, കാമരാജ്, ബി.ആർ അംബേദ്കർ, വേലു നാച്ചിയാർ, ആഞ്ചലൈ അമ്മാള്‍ എന്നിവർ വഴികാട്ടികളായ കക്ഷിയാണ് ടിവികെ. 2026ല്‍ തമിഴ്നാട്ടിലെ മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണ്.പ്രത്യയശാസ്ത്ര ശത്രു ബിജെപിയെന്നും രാഷ്ട്രീയ ശത്രു ഡിഎംകെയെന്നും രാഷ്ട്രീയ നയം ആവർത്തിച്ച്‌ വിജയ്. തമിഴക വേരുള്ളവർ ലോകം മുഴുവനുണ്ട്.

ആ മുഴുവൻ ശക്തിയും ടിവികെക്ക് ഒപ്പമുണ്ട്. അധികാരത്തിലിരിക്കുന്നവർക്കെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. തമിഴക വേരുള്ളവർ ലോകം മുഴുവനുണ്ട്. ആ മുഴുവൻ ശക്തിയും ടിവികെക്ക് ഒപ്പമുണ്ട്. അധികാരത്തിലിരിക്കുന്നവർക്കെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. 2026 വിപ്ലവകരമായിരിക്കും. ടിവികെ അധികാരത്തില്‍ വരുമെന്നും വിജയ് പറഞ്ഞു. ആർക്കും തടുക്കാനാകാത്ത ശക്തിയായി ടിവികെ മാറും. ഇത് അധികാരത്തിലിരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്.

സ്ത്രീകള്‍, വയോജനങ്ങള്‍, തൊഴിലാളികള്‍ അടക്കം അടിസ്ഥാന വിഭാഗങ്ങളെ തുണയ്ക്കുന്ന സർക്കാർ ഉണ്ടാക്കും. ഡിഎംകെ സർക്കാർ സ്ത്രീകളെയും സർക്കാർ ജീവനക്കാരെയും മറ്റ് ജനവിഭാഗങ്ങളെയും തെറ്റായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്നാണ് ആരോപണം. നിങ്ങളുടെ ഭരണത്തില്‍ എന്തെങ്കിലും നീതിയുണ്ടോ, സ്ത്രീ സുരക്ഷയുണ്ടോ എന്നും വിജയ്‌ ചോദിച്ചു. മുസ്ലീം ജനവിഭാഗങ്ങളോട് ദ്രോഹം ചെയ്യാനാണോ മൂന്നാമതും നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്.

തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സൈന്യം അറസ്റ്റ് ചെയ്യാതിരിക്കാൻ മോദി സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ? നീറ്റ് പരീക്ഷ വേണ്ടെന്ന് പറയാന്‍ പറ്റുമോ? അദാനിക്ക് വേണ്ടി നടത്തുന്ന ഭരണമെന്നാണ് വിമർശനം. തമിഴ്നാടിനെ തൊട്ടാല്‍ എന്ത് നടക്കുമെന്ന് ഞങ്ങള്‍ കാട്ടിത്തരുമെന്നും വിജയ് കൂട്ടിച്ചേർത്തു.താമരയിലയില്‍ വെള്ളം പിടിക്കില്ല. തമിഴ് ജനത അങ്ങനെയാണ്. എന്ത് വേഷം കെട്ടി വന്നാലും. ബിജെപിക്ക് 2026ല്‍ തമിഴ്നാട്ടില്‍ ഒന്നും ചെയ്യാനാകില്ലെന്നും വിജയ് വിമർശിച്ചു .

Story Highlights : vijay tvk against dmk and bjp live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top