Advertisement

‘എനിക്കും രണ്ട് പെണ്‍മക്കളാണ്, നിശബ്ദനായിരുന്നാല്‍ ഞാന്‍ ആണല്ലാതാകും’; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ് വൈറലാകുന്നു

6 hours ago
Google News 3 minutes Read
youth congress leader's fb post in rahul mamkoottathil issue

ലൈംഗികച്ചുവയോടെയുള്ള സന്ദേശങ്ങള്‍ അയച്ചതുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വിഷ്ണു സുനില്‍. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നും തെറ്റുണ്ടെങ്കില്‍ വ്യക്തിയായാലും പ്രസ്ഥാനമായാലും തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. തനിക്കും രണ്ട് പെണ്‍മക്കളാണ്. ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കാനാകില്ല. നിശബ്ദനായിരുന്നാല്‍ പോര്‍നിലങ്ങളില്‍ പടര്‍ന്ന ചോരയില്‍ വെള്ളം ചേര്‍ക്കലാകുമെന്നും അദ്ദേഹം പറയുന്നു. ആരുടേയും പേരെടുത്ത് പറയാതെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. (youth congress leader’s fb post in rahul mamkoottathil issue)

അഡ്വ.വിഷ്ണു സുനിലിന്റെ പോസ്റ്റ് വായിക്കാം:

എനിക്ക് രണ്ട് പെണ്‍മക്കളാണ്.
പിന്നെ ഭാര്യയും അമ്മയും.
വീട്ടില്‍ ഞാന്‍ മാത്രമേ ആണായുള്ളു.
നിശബ്ദനായിരുന്നാല്‍ ഞാന്‍ ആണല്ലാതാകും.
എത്രയോ സഹപ്രവര്‍ത്തകര്‍മാര്‍
ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
അവര്‍ക്ക് ഞങ്ങളില്‍ ഒരു വിശ്വാസമുണ്ട്.
അവര്‍ക്ക് മാത്രമല്ല, അവരുടെ രക്ഷിതാക്കള്‍ക്കും.
നിശബ്ദനായിരുന്നാല്‍
വിശ്വാസത്തിന്റെ സ്‌നേഹചങ്ങലകള്‍
അര്‍ത്ഥശൂന്യമാകും.
ആനേകം പേരുടെ ചോര,
അനേകം പേരുടെ വിയര്‍പ്പ്,
എത്രയോ പേരുടെ ജീവന്‍.
നിശബ്ദനായിരുന്നാല്‍ പോര്‍നിലകളില്‍-
പടര്‍ന്ന ചോരയില്‍ വെള്ളം കലര്‍ത്തലാകും.
രക്തസാക്ഷിത്വങ്ങളുടെ കഴുത്തറുക്കലാകും.
പടയൊരുക്കമല്ല,
കുതികാല്‍വെട്ടല്ല,
ഒരു അച്ഛന്റെ ആശങ്കകള്‍ മാത്രം
വിശ്വാസത്തിന്റെ
സ്‌നേഹചങ്ങല തകരരുതെന്ന
പ്രാര്‍ത്ഥന മാത്രം.
സീസറിന്റെ ഭാര്യ സംശയത്തിന് അതീത ആയിരിക്കണം.
തെറ്റുണ്ടെങ്കില്‍ തിരുത്തണം
അത് വ്യക്തിയായാലും
പ്രസ്ഥാനമായാലും.

Story Highlights : youth congress leader’s fb post in rahul mamkoottathil issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here