‘കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകന്‍ തന്നെയെന്ന് ഇപ്പോഴും സംശയം’ ; വക്കീല്‍ നോട്ടീസിന് മറുപടി നല്‍കി മുഹമ്മദ് ഷര്‍ഷാദ്

സിപിഐഎം പിബിക്ക് നല്‍കിയ പരാതി ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് തന്നെയെന്ന സംശയം ഇപ്പോഴുമുണ്ടെന്ന് വ്യവസായി മുഹമ്മദ് ഷര്‍ഷാദ്. എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിനാണ് മുഹമ്മദ് ഷര്‍ഷാദിന്റെ മറുപടി. എംവി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഷര്‍ഷാദ് മറുപടി നല്‍കി.
നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമെന്നും അദ്ദേഹം പറയുന്നു. സെക്രട്ടറിയുടെ മകനും രാജേഷ് കൃഷ്ണയുമായുള്ള ബന്ധത്തെ കുറിച്ചാണ് പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുന്നു എന്നും – ഷര്‍ഷാദ് മറുപടിയില്‍ വ്യക്തമാക്കി.
കഴിഞ്ഞ 19നാണ് മുഹമ്മദ് ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് പോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. അഭിഭാഷകനായ എം രാജ?ഗോപാലന്‍ മുഖാന്തരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തീര്‍ത്തും അടിസ്ഥാനരഹിതവും വ്യാജവുമായി ആരോപണങ്ങളാണ് ഷെര്‍ഷാദ് ഉന്നയിച്ചത്. പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശമാണ് ഇതിന് പിന്നില്‍. ആരോപണങ്ങള്‍ പിന്‍വലിച്ച് ഷെര്‍ഷാദ് പ്രസ്താവന ഇറക്കണമെന്നും, അപകീര്‍ത്തികരമായ ആക്ഷേപങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ നിന്നും ഉടന്‍ നീക്കം ചെയ്യണമെന്നും എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസില്‍ അറിയിച്ചു.
Story Highlights : Muhammed Sharshad responds to legal notice of M V Govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here