നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി; മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ നടപ്പാക്കുമെന്ന് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോള്‍. സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിമിഷ പ്രിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. (plea in supreme court about nimisha priya case)
നിമിഷ പ്രിയ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ കോടതിയെ സമീപിച്ചത് എന്നാണ് കെ എം പോളിന്റെ വിശദീകരണം. നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും. നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ ആവശ്യപ്പെട്ട് തലാലിന്റെ കുടുംബം വീണ്ടും പ്രോസിക്യൂഷനെ സമീപിച്ചതായും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രനും, കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും മൗനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ കത്ത് തന്നതായും കെ. എ പോള്‍ അവകാശപ്പെട്ടു.
Read Also: ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം: പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് തിര.കമ്മീഷനോട് സുപ്രിംകോടതി
കെ എ പോള്‍ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളയാള്‍ എന്നാണ് അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രന്‍ പറയുന്നത്. അയാളുടെ അവകാശവാദങ്ങള്‍ അനുഭാവപൂര്‍വം കണ്ടാല്‍ മതി എന്നും അദ്ദേഹം മറുപടി നല്‍കി. ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. തിങ്കളാഴ്ച ജസ്റ്റിസ് വിക്രം നാഥ് ന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി പരിഗണിക്കും.
Story Highlights : plea in supreme court about nimisha priya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here