‘മുകേഷ് ആദ്യം എംഎൽഎ സ്ഥാനം രാജിവെക്കട്ടെ, രാഹുൽ രാജിവെക്കണമെന്ന് പറയാൻ ബിജെപിക്കും സിപിഐഎമ്മിനും ഒരു അർഹതയും ഇല്ല’: ഷമാ മുഹമ്മദ് 24 നോട്

ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. ബലാത്സംഗ കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്തിരുന്നു. മുകേഷ് ആദ്യം എംഎൽഎ സ്ഥാനം രാജിവെക്കട്ടെ എന്ന് ഷമാ മുഹമ്മദ് 24 നോട് പറഞ്ഞു.
പരാതി ലഭിച്ച ഉടൻ രാഹുലിനെതിരെ കോൺഗ്രസ് പാർട്ടി നടപടിയെടുത്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. സിപിഐഎമ്മിനും ബിജെപിക്കും ഇക്കാര്യത്തിൽ പ്രതിഷേധിക്കാൻ ഒരു അർഹതയുമില്ലെന്നും ഷമാ മുഹമ്മദ് പറഞ്ഞു.
ആരോപണങ്ങൾ നേരിട്ട ബിജെപി നേതാക്കളും രാജി വെച്ചിട്ടില്ല. കോൺഗ്രസ് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. രാഹുൽ രാജിവെക്കണം എന്ന് പറയാൻ ബിജെപി ക്കും സിപിഐഎമ്മിനും ഒരു അർഹതയും ഇല്ല. രാഹുൽനെതിരെ ഉയർന്ന പരാതികൾ പാർട്ടി പരിശോധിക്കും.
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന പരാതികൾ രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ സംരക്ഷിക്കുന്ന നേതാവാണ് രാഹുൽഗാന്ധി. ഇത്തരം കാര്യങ്ങൾക്കൊന്നും ഒരു പിന്തുണയും നൽകില്ലെന്നും ഷമാ മുഹമ്മദ് വ്യക്തമാക്കി.
Story Highlights : shama mohammed response on rahul mamkoottathil controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here