IDSFFKയിൽ ലോങ്ങ് ഡോക്യുമെൻ്ററി മത്സര വിഭാഗത്തിൽ പ്രദർശനത്തിനൊരുങ്ങി ‘ഞാൻ രേവതി’

17ാമത് IDSFFK യിൽ പ്രദർശനത്തിനൊരുങ്ങി ഡോക്യുമെൻ്ററി ഫിലിം ‘ഞാൻ രേവതി’. ഈ മാസം 25 ന് വൈകീട്ട് 6.15 ന് തിരുവനന്തപുരം കൈരളി തീയറ്ററിലാണ് ചിത്രത്തിന്റെ പ്രദർശനം. എഴുത്തുകാരിയും,അഭിനേതാവും ട്രാൻസ് വുമൺ ആക്ടിവിസ്റ്റുമായ എ.രേവതിയുടെ ജീവിതം ആസ്പദമാക്കി ഫോട്ടോ ജേർണലിസ്റ്റും ഫിലിം മേക്കറുമായ പി. അഭിജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാൻ രേവതി’.
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ.ഡി. എസ്.എഫ്. എഫ്. കെ യുടെ ലോങ്ങ് ഡോക്യുമെൻ്ററി മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഞാൻ രേവതി കൂടാതെ ഇന്ത്യയിൽ നിന്നുള്ള 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്.
സെപ്റ്റംബർ 5 മുതൽ 7 വരെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ വച്ച് നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിലെ മത്സര വിഭാഗത്തിലേക്കും സിനിമ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നടന്ന ഐ.ഇ. എഫ്. എഫ്. കെ യിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡും ചിത്രത്തിന് ലഭിച്ചിരുന്നു.
സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എൽ.ജി. ബി.ടി. ഐ.ക്യു ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൽ ‘ഞാൻ രേവതി’ഇന്ത്യൻ ഡോക്യുമെൻ്ററി സെൻ്റർ പീസ് സിനിമയായും, ചെന്നൈയിൽ വച്ച് നടന്ന റീൽ ഡിസയേഴ്സ് – ചെന്നൈ ക്വിയർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
Read Also: The Respectable Prostitute (മാന്യയായ വേശ്യ) നാടകം ആഗസ്റ്റ് 23 ന്
ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച അന്തരം എന്ന സിനിമക്ക് ശേഷം പി. അഭിജിത്ത് സംവിധാനം ചെയ്യുന്ന ലോങ്ങ് ഡോക്യുമെൻ്ററിയാണ് ‘ഞാൻ രേവതി’. എഴുത്തുകാരൻ പെരുമാൾ മുരുകൻ ,ആനിരാജ ,നാടക സംവിധായകരായ മങ്കൈ ശ്രീജിത് സുന്ദരം,രഞ്ജു രഞ്ജിമാർ,ശീതൾ ശ്യാം,സൂര്യ ഇഷാൻ , ഇഷാൻ കെ.ഷാൻ , ജീ ഇമാൻ സെമ്മലർ, ശ്യാം, ചാന്ദിനി ഗഗന , ഭാനു , മയിൽ , വടിവു അമ്മ, ഉമി, ലക്ഷമി , കലൈ ശെൽവൻ, കനക, ഭാഗ്യം, കണ്ണായി, മയിൽ, ഏയ്ഞ്ചൽ ഗ്ലാഡി തുടങ്ങിയവർ ഡോക്യുമെൻ്ററിയിലുണ്ട്.നിർമ്മാണം – എ ശോഭില , സഹനിർമ്മാണം പി. ബാലകൃഷ്ണൻ, ലക്ഷമി ദേവി ടി എം , ചായാഗ്രഹണം എ . മുഹമ്മദ് , എഡിറ്റിങ് അമൽജിത്ത്.
Story Highlights : Documentary film ‘Njan Revathi’ set to be screened at IDSFFK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here