Advertisement

ന്യൂയോര്‍ക്കില്‍ ബസ് അപകടത്തില്‍ 5 മരണം; അപകടത്തില്‍പ്പെട്ടത് ഇന്ത്യക്കാരുള്‍പ്പെടെ 52 പേര്‍

6 hours ago
3 minutes Read
Five dead after tour bus crashes on New York highway 

ന്യൂയോര്‍ക്കില്‍ ബസ് അപകടത്തില്‍ 5 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിനോദസഞ്ചാരികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഏറെപ്പേരും ഇന്ത്യ, ചൈന,ഫിലീപ്പീന്‍സ് സ്വദേശികളാണ്. നയാഗ്ര സന്ദര്‍ശിച്ച് അമേരിക്ക-കാനഡ അതിര്‍ത്തി വഴി ന്യൂയോര്‍ക്കിലേക്ക് പോയ ബസ് ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. (Five dead after tour bus crashes on New York highway)

ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹോച്വല്‍ അറിയിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. എങ്കിലും മരിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരു വയസുള്ള കുട്ടി മുതല്‍ 74 വയസ് പ്രായമുള്ള ആള്‍ വരെ ബസിലുണ്ടായിരുന്നതായാണ് അധികൃതര്‍ കൈമാറുന്ന വിവരം. 52 പേരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന പലരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും ഇടിയുടെ ആഘാതത്തില്‍ പലരും തെറിച്ച് പുറത്തേക്ക് വീണത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Read Also: സ്വന്തം നോമിനികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ മുതിര്‍ന്ന നേതാക്കള്‍; യൂത്ത് കോണ്‍ഗ്രസ് പുതിയ സംസ്ഥാന അധ്യക്ഷനെച്ചൊല്ലി തര്‍ക്കം രൂക്ഷം

അപകട കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ന്യൂയോര്‍ക്ക് സിറ്റി സ്‌റ്റേറ്റ് പൊലീസ് ട്രൂപ്പ് കമാന്‍ഡര്‍ ആന്‍ഡ്രെ റേ ബിബിസിയോട് പറഞ്ഞു. നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്നും 40 മൈലുകള്‍ക്ക് അകലെയാണ് അപകടം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Five dead after tour bus crashes on New York highway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top