‘രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളത്, പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം’; ടി എൻ പ്രതാപൻ

രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണമെന്നും ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി. ഗൗരവമുള്ള ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നതെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ സംഘടനാ പരമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
അനന്തര നടപടികൾ പാർട്ടി തന്നെ തീരുമാനിക്കുമെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൂടി നിലപാടാണ് കെ സി വേണുഗോപാലും വി ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്.
പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണം. അത് ഏത് പ്രസ്ഥാനത്തിലായാലും. മാതൃകകൾ ആകേണ്ടവാരാണ് പൊതു പ്രവർത്തകൻമാർ. പൊതുപ്രവർത്തകൻമാരുടെ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും പൊതുജനങ്ങൾ ഭൂതക്കണ്ണാടി വച്ച് നോക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : t n prathapan against rahul mamkoottathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here