Advertisement

‘ആക്ഷേപം ഉയർന്നപ്പോൾ പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലേ’; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി എപി അനിൽകുമാർ

12 hours ago
2 minutes Read

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി
കെപിസിസി വർക്കിംഗ് പ്രസിഡന്റ് എപി അനിൽകുമാർ. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നതായി അറിയില്ല. ആവശ്യമായ ഘട്ടത്തിൽ പാർട്ടി തീരുമാനം എടുക്കുമെന്നും എപി അനിൽ കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

പാർട്ടിയുടെ കാര്യം കെപിസിസി പ്രസിഡന്റ് പറയും. പാർട്ടിയുടെ മുന്നിൽ വരുന്ന കാര്യങ്ങളുടെ ഗൗരവം അനുസരിച്ച് തീരുമാനം എടുക്കും. പാർട്ടിക്ക് അതിന്റേതായ ആലോചനയും ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്.അദ്ദേഹം ആക്ഷേപം ഉയർന്നപ്പോൾ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇനി എന്ത് എന്ന് മുൻകൂട്ടി പറയാനാകില്ല. പാർട്ടിയുടെ മുന്നിൽ വരുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടി തീരുമാനം എടുക്കും.
ഏതെങ്കിലും പൊലീസിൽ പരാതി വന്നിട്ടില്ലല്ലോ. അങ്ങനെ വരുമ്പോൾ അപ്പോൾ ആലോചിക്കും.ഇപ്പോൾ രാജിവെക്കണം എന്നതിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് രാഹുൽ രാജിവെച്ചത്. വേറെ ഏതെങ്കിലും പാർട്ടിയിൽ ഇങ്ങനെ നടപടി ഉണ്ടായിട്ടില്ല. പാർട്ടിയുടെ മുന്നിൽ വരുന്ന കാര്യങ്ങളുടെ ഗൗരവം നോക്കിയാണ് പാർട്ടിക്ക് തീരുമാനം എടുക്കാനാവുകയെന്നും അനിൽകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്ക. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട് . ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.

അതേസമയം രാഹുൽ രാജിവെച്ചാൽ എതിരാളികൾക്കു മേൽ മുൻതൂക്കം നേടാമെന്നാണ് വിഡി സതീശന്റെ നിലപാട്. വിഡി സതീശനെ പിന്തുണയ്ക്കുന്നവർക്കും ഇതേ നിലപാടാണ്. കുറച്ചുകൂടി കാത്തിരിക്കാമെന്ന് മറുപക്ഷം പറയുന്നുന്നത്. പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടൂരിലെ വസതിയിൽ തുടരുകയാണ്.

Story Highlights : AP Anil Kumar rejects demand for Rahul Mamkootathil to resign as MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top