Advertisement

‘രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹം, രാജിവയ്ക്കണമെന്ന അഭിപ്രായമില്ല’; കെ സുധാകരൻ

13 hours ago
1 minute Read

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹം ചെയ്യുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന അഭിപ്രായമില്ല. വനിതാ നേതാക്കൾ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

അതേസമയം, ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിവില്ലെന്ന് കെ സുധാകരൻ പറഞ്ഞു. രാ​ഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേ​ഗം രാജിവെക്കണമെന്നാണ് ഉമാ തോമസ് എംഎൽഎ ഇന്നലെ ആവശ്യപ്പെട്ടിരുന്നത്. ഒരു നിമിഷം മുൻപ് രാജി വെച്ചാൽ അത്രയും നല്ലത് എന്നാണ് അവർ പറഞ്ഞത്.

Story Highlights : K sudhakaran on rahul mamkoottathil issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top