Advertisement

‘WHO CARES ആറ്റിട്യൂടാണ് കോൺഗ്രസിലെ പുരുഷ നേതാക്കൾക്ക്; രാഹുലിനെ പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാൻ ശ്രമം’: മന്ത്രി ആർ ബിന്ദു

1 day ago
2 minutes Read
r bindu

കോണ്‍ഗ്രസിലെ പുരുഷ നേതാക്കള്‍ക്ക് ‘ഹു കെയേഴ്സ്’ ആറ്റിറ്റ്യൂഡ് ആണെന്ന് മന്ത്രി ആര്‍ ബിന്ദു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎൽയെ പൊതിഞ്ഞ് പിടിച്ച സംരക്ഷിക്കാൻ ശ്രമിക്കുന്നു. കോൺഗ്രസിൻ്റെ സംസ്കാരം അധപതിച്ചു. സാമൂഹ്യ വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ നിന്ന് വരുന്നത്. എം എല്‍ എയെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട് അപലപനീയമാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ഉമാ തോമസ് എം എല്‍ എ ആര്‍ജവത്തോടെ പ്രതികരിച്ചു. ഇതിൻ്റെ പേരിൽ ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണം നടക്കുകയാണ്. ഉമയെ കോൺഗ്രസ് സൈബർ ഗുണ്ടകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് ആശങ്കാജനകമാണെന്നും കോണ്‍ഗ്രസിന്റെ സംസ്‌കാരം അധഃപതിച്ചുവെന്നും മന്ത്രി ആര്‍ ബിന്ദു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സാമൂഹ്യ വിരുദ്ധ നിലപാടാണ് കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിൽ നിന്ന് വരുന്നത്. നേതാക്കളുടെ നിലപാട് അപലപനീയമെന്നും മന്ത്രി വിമർശിച്ചു.

Story Highlights : r bindu criticises congress for covering up rahul mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top