Advertisement

റീല്‍സ് മാത്രം പോര, പ്രവര്‍ത്തനവും വേണം, ചെറുപ്പക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ പശ്ചാത്തലം കൂടി മനസിലാക്കണമെന്ന സന്ദേശം ലഭിച്ചു: രമേശ് ചെന്നിത്തല

4 hours ago
2 minutes Read
Ramesh chennithala on allegations against rahul mamkoottathil

കോണ്‍ഗ്രസില്‍ ചെറുപ്പക്കാര്‍ക്ക് വലിയ പരിഗണന ഉണ്ടെന്നും അവരെ പാര്‍ട്ടിയിലേക്ക് എടുക്കുമ്പോള്‍ അവരുടെ പശ്ചാത്തലം കൂടി മനസിലാക്കേണ്ടതുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ നല്‍കുന്ന സന്ദേശമിതാണെന്ന് രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. റീല്‍സ് മാത്രം പോര പ്രവര്‍ത്തനവും വേണമെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ട്വന്റിഫോര്‍ പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. (Ramesh chennithala on allegations against rahul mamkoottathil )

പുതിയതായി പാര്‍ട്ടിയിലെത്തുന്നവര്‍ക്ക് ചുമതലകള്‍ നല്‍കുമ്പോള്‍ അവര്‍ ആരാണെന്ന് കൂടി മനസിലാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഖദര്‍ വിവാദത്തിലും രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കി. ഖദര്‍ ധരിക്കാത്തത് തെറ്റായി കാണേണ്ടെന്നും എന്നിരിക്കിലും ഖദര്‍ രാജ്യസ്‌നേഹം ഉള്‍പ്പെടെയുള്ള നിരവധി മൂല്യങ്ങളുടെ പ്രതീകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓരോരുത്തര്‍ക്ക് ഇഷ്ടമുള്ളതുപോലെ വസ്ത്രം ധരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: രാഹുലിനെതിരെ നടപടി ആവശ്യപ്പെതിന് ഉമാ തോമസിനെതിരെ സൈബര്‍ ആക്രമണം; കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകളില്‍ നിന്നുള്ള ആക്രമണത്തില്‍ നേതൃത്വത്തിന് അതൃപ്തി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ യുഡിഎഫ് വളരെ ആത്മവിശ്വാസത്തോടെയാണ് കാണുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കാരണം ഈ ഭരണത്തില്‍ ജനങ്ങള്‍ അത്രത്തോളം മടുത്തിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചത്. അത് ജനങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : Ramesh chennithala on allegations against rahul mamkoottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top