അമേരിക്ക ഏർപ്പെടുത്തിയ 50% താരിഫ് നാളെ മുതൽ; ഇന്ത്യൻ ഓഹരി വിപണികളിൽ ഇടിവ്

നാളെ മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ് ഏർപ്പെടുത്താനുള്ള കരട് നോട്ടീസ് അമേരിക്ക പുറപ്പെടുവിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ ഇടിവ്. ഓഹരി സൂചികകളായ സെൻസെക്സും നിഫ്റിയും വ്യാപാരം തുടങ്ങിയപ്പോൾ മുതൽ നഷ്ടത്തിലാണ്. സെൻസെക്സ് 600 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റിയുടെ ഏതാണ്ട് എല്ലാ സെക്ടറുകളും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബാങ്ക് നിഫ്റ്റി, നിഫ്റ്റി മിഡ് ക്യാപ് എന്നിവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. മെറ്റൽ ഫാർമ ടെലികോം എന്നീ മേഖലകളിൽ ഒരു ശതമാനത്തിൽ അധികമാണ് ഇടിവ്. രൂപയുടെ മൂല്യം 20 പൈസ വരെയാണ് ഇന്ന് ഇടിഞ്ഞത്.
അതേസമയം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം യുഎസ് തീരുവ ചുമത്തുമെന്ന തീരുമാനത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. എത്ര സമ്മർദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി തങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുമെന്ന് മോദി പറഞ്ഞു.ഇന്ന് ലോകത്ത് സാമ്പത്തിക സ്വാർത്ഥതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് നാമെല്ലാവരും കാണുന്നത്. ഇത്തരം സംരക്ഷണവാദ നടപടികൾക്കെതിരെ ഇന്ത്യ ഉറച്ചുനിൽക്കുമെന്നും പൗരന്മാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Highlights : Indian markets open lower amid US tariff concerns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here