Advertisement

ഉത്തരേന്ത്യയിൽ മഴ ശക്തം; ഹിമാചലിലും ജമ്മുവിലും റെഡ് അലേർട്ട്

2 hours ago
Google News 1 minute Read
red (1)

ഉത്തരേന്ത്യയിൽ മഴ ശക്തം. ഹിമാചലിലും ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഹിമാചലിൽ 8 ജില്ലകളിൽ ശക്തമായ മഴക്കും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. സുരക്ഷയെ മുൻനിർത്തി വിദ്യാലയങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.

ഡൽഹിയിലും വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിരവധി വിമാന സർവീസുകളും വൈകി.വിമാനത്താവളത്തിലേക്ക് വരുന്നവർ മെട്രോയിൽ യാത്ര ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്. തുടർച്ചയായ മഴയെത്തുടർന്ന് ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ ചമ്പ, കാംഗ്ര, മാണ്ഡി എന്നിവിടങ്ങളിൽ രണ്ട് ദിവസത്തേക്ക് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

അതേസമയം, ഗുജറാത്തിൽ ഓഗസ്റ്റ് 30 വരെയും രാജസ്ഥാനിൽ ഓഗസ്റ്റ് 27 വരെയും വളരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

Story Highlights : Monsoon mayhem gripped Jammu and Kashmir, Himachal Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here