ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; വടകരയിൽ യുഡിഎഫ് പ്രതിഷേധം,പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് കെ കെ രമ MLA

കോഴിക്കോട് വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് മാർച്ച്. കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.കെ. കെ രമയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിലിനെ അക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് കെ.കെ രമ എം.എൽ.എ വടകര പൊലീസ് സ്റ്റേഷനിൽ കുത്തിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മന്ത്രിമാരെ തടയാനും യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. ഷാഫി പറമ്പിൽ എം പിക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജില്ലയിലെ ക്രമസമാധാനം തുടരണോ വേണ്ടയോ എന്ന് ഗവൺമെന്റിനും പാർട്ടിക്കും തീരുമാനിക്കാമെന്നാണ് യൂത്ത് കോൺഗ്രസിന്റെ വെല്ലുവിളി.
Story Highlights : Incident of MP being stopped at Shafi Parambil; UDF protests in Vadakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here