യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; പരാതി കിട്ടും മുൻപ് അന്വേഷണം നടത്തിയെന്ന് ആരോഗ്യ വകുപ്പിന്റെ വിചിത്ര വാദം

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്ക് വിധേയയായ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ്. സംഭവത്തിൽ ഏപ്രിൽ മാസത്തിൽ തന്നെ ആവശ്യമായ തുടർനടപടികൾ ആരംഭിച്ചിരുന്നതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.റീന കെ.ജെ അറിയിച്ചു.
ഇത് സംബന്ധിച്ച് ഒരു പരാതിയും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ലഭിച്ചിട്ടില്ലെങ്കിലും വിഷയം ജനറൽ ആശുപത്രി സൂപ്രണ്ട് ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് അന്വേഷിക്കാൻ ആരോഗ്യവകുപ്പിലെ അഡിഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയിലെ കാർഡിയോ വാസ്തുലാർ തൊറാസിക് സർജറി, റേഡിയോ ഡയഗ്നോസിസ്, അനെസ്തേഷിയോളോജി, ജനറൽ സർജറി വിഭാഗം എന്നിവരടങ്ങിയ വിദഗ്‌ധ സമിതിയെ 2025 ഏപ്രിൽ മാസം ചുമതലപ്പെടുത്തിയിരുന്നുവെന്നുമാണ് ഡയറക്ടറുടെ വിശദീകരണത്തിൽ പറയുന്നത്.
മാത്രവുമല്ല നെഞ്ചിൽ ട്യൂബ് ഉള്ളത്കൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് റിപ്പോർട്ട് ലഭിച്ചു. പരാതി ലഭിച്ചാൽ വിദഗ്ധ സമിതിക്ക് കൈമാറി നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിലെ അഡിഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയിലെ കാർഡിയോ വാസ്തുലാർ തൊറാസിക് സർജറി, റേഡിയോ ഡയഗ്നോസിസ്, അനെസ്തേഷിയോളോജി, ജനറൽ സർജറി വിഭാഗം എന്നിവരടങ്ങിയ വിദഗ്‌ധ സമിതിയെ 2025 ഏപ്രിൽ മാസം സംഭവം അന്വേഷിക്കാനായി രൂപീകരിച്ചു.2025 ഏപ്രിലിൽ ശ്രീ ചിത്ര മെഡിക്കൽ സെന്ററിൽ അഭിപ്രായം തേടിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നാണ് മന്ത്രി വീണ ജോർജിന്റെ പ്രതികരണം.
തൊണ്ടയില്‍ തൈറോയ്ഡ് സംബന്ധമായ ചികിത്സയ്ക്ക് 2023 ലാണ് സുമയ്യയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മൾട്ടി ഗോയിറ്റര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഡോ.രാജിവ് കുമാറാണ് തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടിരുന്നു. ഇതിന്‍റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്.
സുമയ്യയുടെ ശരീരത്തിൽ സർജിക്കൽ ഗൈഡ് ട്യൂബ് കുടുങ്ങിയതിൽ ഡോക്ടർ രാജീവ്കുമാറാണ് ബന്ധുവിനോട് വീഴ്ച സമ്മതിച്ചത്. ഡോക്ടർ രാജീവ്കുമാർ വീഴ്ച സമ്മതിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. അതേസമയം, നാലടി നടന്നാൽ കിതച്ച് വീഴുന്ന സുമയ്യയുടെ ജീവിതമാണ് ട്വന്റിഫോർ ഇന്നലെ പുറം ലോകത്തെ അറിയിച്ചത്.
Story Highlights : Health Department Director explains incident of tube getting stuck in young woman’s chest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here