വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും;കളങ്കാവല്‍ ടീസര്‍ പുറത്ത്

സ്‌ക്രീനില്‍ മമ്മൂട്ടിയുടെ രാജകീയ മറ്റൊരു വരവിനായി ആശിച്ചിരിക്കുന്ന ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി സസ്‌പെന്‍സും ഭയവും നിറച്ച കളങ്കാവല്‍ ടീസര്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ജിതിന്‍ കെ ജോസ് ചിത്രത്തിലൂടെ മമ്മൂട്ടി മറ്റൊരു രാക്ഷസ നടനം കാഴ്ച വയ്ക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കൊല്ലുന്ന നോട്ടത്തോടെ അവസാനിക്കുന്ന ടീസര്‍ മഹാനടന്റെ മറ്റൊരു കിടിലന്‍ വില്ലന്‍ വേഷം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാമെന്ന് ഉറപ്പുനല്‍കുന്നുണ്ട്. മമ്മൂട്ടിയെക്കൂടാതെ വിനായകന്‍, അസീസ് നെടുമങ്ങാട് എന്നിവരേയും ടീസറില്‍ കാണാം. വേറിട്ട ഗെറ്റപ്പിലെത്തുന്ന വിനായകനും തകര്‍ക്കുമെന്ന് ടീസര്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻ്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അധികം വൈകാതെ തന്നെ ചിത്രത്തിൻ്റെ റിലീസ് അപ്‌ഡേറ്റും പുറത്ത് വരുമെന്നാണ് സൂചന.
ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് മുജീബ് മജീദാണ്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന കളങ്കാവലില്‍ മമ്മൂട്ടി ഗ്രേ ഷെഡിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights : Mammootty’s Kalamkaval Official Tease out now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here