Advertisement

24 BIG IMPACT; തിരു. ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് ; ഡോക്ടർക്കെതിരെ കേസ് എടുത്തു

19 hours ago
2 minutes Read
general

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്റോൺമെന്റ് പൊലീസ് ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ട്വന്റിഫോർ ബിഗ് ഇംപാക്ട്.

സംഭവത്തിൽ ഉത്തരവാദികൾ ആയിട്ടുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സുമയ്യയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. തനിക്കുണ്ടായ ദുരനുഭവത്തിൽ നഷ്ടപരിഹാരം വേണമെന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം.സംഭവത്തിൽ ഡി എം ഒ യ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും സുമയ്യ പരാതി നൽകിയിട്ടുണ്ട്.സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.

ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം ഉൾപ്പെടെ പുറത്തു വന്ന സാഹചര്യത്തിൽ നഷ്ട പരിഹാരം നൽകണമെന്ന ആവശ്യത്തിൽ ആരോഗ്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നതാണ് പ്രധാനം. സുമയ്യയുടെ പരാതിയെ നിസ്സാരവൽക്കരിക്കുന്ന നടപടിയായിരുന്നു ആരോഗ്യവകുപ്പിൻ്റേത്.

ഗൈഡ് വയർ കുടുങ്ങിയതു കൊണ്ട് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കാമെന്നുമായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയാണ് സുമയ്യയുടെ സഹോദരൻ കൻ്റോൺമെൻ്റ് പൊലീസിൽ പരാതി നൽകിയത്.

Story Highlights : Medical malpractice at Thiruvananthapuram General Hospital; Case filed against doctor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top