Advertisement

‘പരിഹാരം ഉണ്ടാക്കാതെ തിരികെ പോകില്ല’ ; കേസെടുത്തതിന് പിന്നാലെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി പ്രതിഷേധിച്ച് സുമയ്യ

18 hours ago
2 minutes Read

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവില്‍ കേസെടുത്തതിന് പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയയായ എസ്. സുമയ്യ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി പ്രതിഷേധിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമരം. ഡയറക്ടര്‍ എത്തി പരിഹാരം ഉണ്ടാക്കാതെ തിരികെ പോകില്ലെന്ന് സുമയ്യ പറഞ്ഞു.

ശക്തമായ നടപടിയെടുക്കണം. ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ട്. തന്റെ ബുദ്ധിമുട്ടുകള്‍ അറിയിക്കാന്‍ ആണ് വന്നത്. സര്‍ജറിക്ക് മുന്നേ പണം നല്‍കിയിട്ടുണ്ടായിരുന്നു. പരാതികള്‍ വന്നതിന് ശേഷം ഡോക്ടര്‍ ബന്ധപ്പെട്ടിട്ടില്ല. വിഷയത്തില്‍ തീരുമാനമെടുത്തതിന് ശേഷമേ ഡിഎച്ച്എസ് ഓഫീസില്‍ നിന്ന് പോവുകയുള്ളു – സുമയ്യ പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിലവില്‍ സ്ഥലത്തില്ല മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് പാറശാലയിലാണ്. ആരോഗ്യ വകുപ്പ് മന്ത്രിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ബന്ധപ്പെട്ടവര്‍ തിരികെയെത്തി നേരില്‍കണ്ട് അതിലൊരു തീരുമാനമുണ്ടായതിന് ശേഷമേ മടങ്ങൂ എന്നുള്ള നിലപാടിലാണ് സുമയ്യയും ബന്ധുക്കളും.

Read Also: 24 BIG IMPACT; തിരു. ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് ; ഡോക്ടർക്കെതിരെ കേസ് എടുത്തു

തങ്ങള്‍ക്ക് നീതി കിട്ടണമെന്ന് സുമയ്യയുടെ ബന്ധുക്കളും ആവശ്യപ്പെടുന്നു. പരാതി കൊടുത്തിട്ട് ഇയാതൊരു വിധ നടപടിയും ആരോഗ്യ വകുപ്പില്‍ നിന്നുണ്ടായിട്ടില്ല. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കൃത്യമായ മറുപടി തരണം. മറുപടി തൃപ്തികരമല്ലെങ്കില്‍ നിയമപരമായ നടപടിയുമായി മുന്നോട്ട് പോകും – ബന്ധു പറഞ്ഞു.

അതേസമയം, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 336, 338 വകുപ്പുകള്‍ ചുമത്തി. ചികിത്സാ പിഴവിന് ഇരയായ സുമയ്യയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് കേസ്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം പുറത്തെത്തിച്ചത് ട്വന്റിഫോര്‍റാണ്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഡോക്ടര്‍ക്ക് പണം നല്‍കിയെന്നും കുടുംബം ആരോപിക്കുന്നുണ്ട്. വിഷയത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Story Highlights : Sumayya protest at the Health Department Directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top