Advertisement

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ സെപ്തംബര്‍ 01ന് തുടങ്ങും

24 hours ago
3 minutes Read

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുക. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട പദ്ധതി പ്രദേശം വീട് നിര്‍മ്മാണത്തിന് സജ്ജമായിട്ടുണ്ട്.

മേപ്പാടി പഞ്ചായത്തില്‍ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍-മേപ്പാടി പ്രധാന റോഡിനോട് ചേര്‍ന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. എട്ട് സെന്റില്‍ ആയിരം സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിര്‍മ്മിക്കുന്നത്. ഇരുനില വീടുകള്‍ നിര്‍മ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. കോഴിക്കോട് സ്തപതിയാണ് ഭവനസമുച്ചയത്തിന്റെ രൂപകല്‍പന. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ച ശേഷം വൈകിട്ട് 3:30ന് മുട്ടില്‍ ഡബ്ല്യു.എം.ഒ എച്ച്.ആര്‍.ഡി സെന്ററില്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക യോഗവും ഉണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.

Story Highlights : Mundakkai-Chooralmala Rehabilitation: Construction work on houses being built by Muslim League will begin on September 1st

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top