ആറ് ഹീറ്റ്സുകൾ പൂർത്തിയാക്കി; നിരണം, മേൽപ്പാടം, വീയപുരം, നടുഭാഗം ഫൈനലിൽ, ജലരാജാവ് ആരെന്ന് ഉടൻ അറിയാം

പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. നിരണം, മേൽപ്പാടം, വീയപുരം, നടുഭാഗം ഫൈനലിൽ. ആദ്യ ഹീറ്റ്സിൽ ചുണ്ടൻ കാരിച്ചാൽ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സ് മത്സരത്തിൽ നടുവിലേ പറമ്പനും മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തി.
നാലാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ഒന്നാമതെത്തി. അഞ്ചാം ഹീറ്റസിൽ പായിപ്പാടൻ വൺ വള്ളം ഒന്നാമതെത്തി. ആറാം ഹീറ്റ്‌സിൽ വീയപുരം വിബിസി ചുണ്ടൻ ഒന്നാമതെത്തി. ഇനി നടക്കുക ഫൈനലാണ്. ഇതിൽ ഏറ്റവും മികച്ച സമയം കുറിക്കുന്നവർ ഫൈനലിൽ വരും.
ആദ്യ ഹീറ്റ്സിൽ ചുണ്ടൻ കാരിച്ചാൽ ഒന്നാമതെത്തി. 4 മിനിട്ട് 30 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. വള്ളംകുളങ്ങര 5 മിനിട്ട് 18 സെക്കൻഡ്, കരുവാറ്റ ശ്രീവിനായകൻ 6 മിനിട്ട് 27 സെക്കൻഡ്, പാലാരിച്ചുണ്ടൻ 6 മിനിട്ട് 28 സെക്കൻഡ് എന്നീ സമയങ്ങളിലാണ് ആദ്യ ഹീറ്റ്സ് പൂർത്തിയാക്കിയത്.
21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും. നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇത്തവണ ജയിച്ചാൽ ഡബിൾ ഹാട്രിക്ക് നേട്ടമാകും.
കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിൽ ആണ് തുഴയുന്നത്. യു ബി സി കൈനകരി, നിരണം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട്ക്ല ബ്, തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം മത്സരത്തിൽ ഇറങ്ങുന്നതോടെ ഇന്ന് പുന്നമടയിൽ തീപാറും.
Story Highlights : Nehru tophy boat race 2025 live updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here