കബഡി കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വൈഭവ് സൂര്യവന്‍ശി; ആവേശത്തോടെ ആരാധാകര്‍

ദേശീയ കായിക ദിനത്തില്‍ തന്റെ ആരാധകര്‍ക്ക് മുമ്പില്‍ കബഡിയും ക്രിക്കറ്റും കളിച്ച് ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ ത്രില്ലിങ് വെടിക്കെട്ട് ബാറ്റിങ് തീര്‍ത്ത കൗമാരതാരവുമായ വൈഭവ് സൂര്യവന്‍ശി. വിശാഖപട്ടണത്തെ വിശ്വനാഥ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പ്രോ കബഡി ലീഗ് സീസണ്‍ 12 പ്രീ ലോഞ്ച് ചടങ്ങിനിടെയായിരുന്നു താരം ആരാധകരെ ആവേശത്തിലേറ്റിയത്. പ്രോ കബഡി ലീഗിലെ വ്യത്യസ്ത ടീമുകളില്‍ നിന്നുള്ള കളിക്കാരുമായി അനൗപചാരിക ക്രിക്കറ്റ് പരിശീലനത്തിലും കബഡി മത്സരങ്ങളിലും സൂര്യവംശി ആവേശത്തോടെ പങ്കെടുത്തു. ആരാധകരെ സന്തോഷിപ്പിക്കുന്നതിനൊപ്പം യുവ അത്‌ലറ്റുകളെ കായിക ഇനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു താരത്തിന്റെ സാന്നിധ്യം.
ആവേശകരമായ തെക്കന്‍ ഡെര്‍ബിയോടെയായിരുന്നു പ്രോ കബഡി ലീഗ് സീസണ്‍ 12-ന്റെ ആരംഭം. തെലുങ്ക് ടൈറ്റന്‍സ് തമിഴ് തലൈവാസിനെ നേരിട്ടപ്പോള്‍ കബഡി ആരാധകര്‍ ഇളകിമറിഞ്ഞു. പുതിയ സീസണിന് മുന്നോടിയായി ഇരു ടീമുകളും വലിയ മാറ്റങ്ങളാണ് ലൈനപ്പില്‍ വരുത്തിയത്. കഴിഞ്ഞ സീസണിലെ ടൈറ്റന്‍സ് ക്യാപ്റ്റനാണ് ഇപ്പോള്‍ തലൈവാസ് ജേഴ്സിയില്‍ കളത്തിലുള്ളത്.
Story Highlights: Vaibhav Suryavanshi Plays Cricket And Kabaddi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here