Advertisement

റൂബന്‍ നെവസിന്റെ കാലില്‍ ഡിയോഗോ ജോട്ടോയുടെ ടാറ്റൂ; ജോട്ടയുടെ 21-ാം നമ്പര്‍ ഇനി ധരിക്കുക നെവസ്, താരത്തിന് ആദരമര്‍പ്പിച്ച് പോര്‍ച്ചുഗല്‍ ടീം

4 hours ago
2 minutes Read
Diago Joto Tribute

ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് സ്‌പെയിനില്‍ കാറപകടത്തില്‍ മരിച്ച ലിവര്‍പൂളിന്റെ പോര്‍ചുഗല്‍ താരം ഡിയോഗോ ജോട്ടോക്ക് ആദരമര്‍പ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള പോര്‍ച്ചുഗല്‍ താരങ്ങള്‍. റൂബന്‍ നെവസ് തന്റെ ഡിയോഗോ ജോട്ടയോടുള്ള ആദരവിന്റെ ഭാഗമായി കണംകാല്‍ പേശികളില്‍ ഇരുവരും ആലിംഗനം ചെയ്തു നില്‍ക്കുന്ന ടാറ്റുവാണ് പതിപ്പിച്ചിരിക്കുന്നത്. പോര്‍ച്ചുഗലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന ചടങ്ങിലായിരുന്നു അകാലത്തില്‍ പിരിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ട സഹതാരത്തിന് ആദരമര്‍പ്പിച്ചത്. റൂബന്‍ നെവസിന്റെ കാലില്‍ ചെയ്ത ടാറ്റൂവില്‍ ‘ഡിയോഗോ ജെ 21’ എന്നെഴുതിയ ഷര്‍ട്ട് ധരിച്ച് നില്ഡക്കുകയാണ് ജോട്ടോ. എന്നെന്നും കളിക്കളത്തില്‍ ഡിയോഗോ ജോട്ടയെ ഓര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പോര്‍ച്ചുഗലിനായി ജോട്ടയുടെ 21-ാം നമ്പര്‍ ജഴ്സി നെവസ് ധരിക്കുന്നത്.

ജൂലൈ മൂന്നിന് ജോട്ടയും സഹോദരന്‍ ആന്‍ഡ്രെ സില്‍വയും സ്‌പെയിനില്‍ ഒരു ഫെറി പിടിക്കാന്‍ അതിവേഗത്തില്‍ കാറില്‍ പോകുന്നതിനിടെയായിരുന്നു അപകടം. സഹോദരനും ഈ അപകത്തില്‍ മരിച്ചിരുന്നു. ലിവര്‍പൂളിന്റെ പ്രധാന മുന്നേറ്റനിരക്കാരില്‍ ഒരാളായ ജോട്ടോ കഴിഞ്ഞ മെയ് മാസത്തില്‍ ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് നേടാന്‍ സഹായിച്ചു. രാജ്യത്തിനായി 49 മത്സരങ്ങള്‍ കളിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ട മത്സരം ജൂണ്‍ എട്ടിന് നേഷന്‍സ് ലീഗ് ഫൈനലായിരുന്നു. കരുത്തരായ സ്‌പെയിനിനെതിരെ വിജയിച്ച പോര്‍ച്ചുഗല്‍ കപ്പും സ്വന്തമാക്കി. ജോട്ടോയുടെ അവസാനത്തെ കിരീടനേട്ടവുമായിരുന്നു ഇത്.

Story Highlights: Portugal team pay Tribute to late Diogo Jota

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top