Advertisement

ചാമ്പ്യന്മാര്‍ ഫൈനലില്‍; ഏരീസ് കൊല്ലം സെയിലേഴ്‌സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍

7 hours ago
2 minutes Read

ഏരീസ് കൊല്ലം സെയിലേഴ്‌സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ കടന്നു. തൃശൂര്‍ ടൈറ്റന്‍സിനെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് കൊല്ലത്തിന്റെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത തൃശ്ശൂര്‍ ടൈറ്റന്‍സ് 86 റണ്‍സിന് ഓള്‍ ഔട്ടായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം വിക്കറ്റ് നഷ്ടമില്ലാതെ 61 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയിച്ചത്.

31 പന്തില്‍ 56 റണ്‍സെടുത്ത ഭരത് സൂര്യയും 28 പന്തില്‍ 32 റണ്‍സ് എടുത്ത അഭിഷേക് ജെ നായരും ആണ് കൊല്ലത്തിന്റെ വിജയം അനായാസമാക്കിയത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ കൊല്ലത്തിന്റെ അമല്‍ എ.ജിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. കൊല്ലത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. നിലവില്‍ പുരോഗമിക്കുന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികള്‍ മറ്റന്നാള്‍ ഫൈനലില്‍ കൊല്ലത്തിനെ നേരിടും.

Story Highlights : Aries Kollam Sailors in the Kerala Cricket League final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top