ഡോ. ഷേര്‍ലി വാസുവിന് വിട നല്‍കി നാട്; സംസ്‌കാരം കോഴിക്കോട് നടന്നു

അന്തരിച്ച പ്രശ്‌സ്ത ഫോറന്‍സിക്ക് വിദഗ്ദ ഡോ. ഷേര്‍ലി വാസുവിന്റെ സംസ്‌കാരം കോഴിക്കോട് നടന്നു. 5 മണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് സ്മൃതിപഥം ശ്മശാനത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. വ്യാഴാഴ്ച്ച രാവിലെ ഹൃദയഘാതം മൂലം മായനാട്ടെ വീട്ടില്‍ കുഴഞ്ഞ് വീണ ഡോ. ഷേര്‍ലിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിരമിച്ച ശേഷം കോഴിക്കോട് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായി ജോലി ചെയ്ത് വരികയായിരുന്നു.
കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകള്‍ക്കു തുമ്പുണ്ടാക്കിയ ഫൊറന്‍സിക് സര്‍ജന്‍മാരില്‍ ഒരാളാണ് ഡോ. ഷേര്‍ളി വാസു. ചേകന്നൂര്‍ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്‌മോര്‍ട്ടം നടത്തിയത് ഡോക്ടര്‍ ഷേര്‍ലി വാസുമായിരുന്നു.
Story Highlights : Dr. Shirley Vasu funeral held in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here