Advertisement

പീച്ചി പൊലീസ് സ്റ്റേഷൻ മർദനം; പണം വാങ്ങി കേസ് ഒതുക്കി തീർത്തു, എസ്‌ഐ വാങ്ങിയത് 5 ലക്ഷം രൂപ

1 day ago
2 minutes Read
peechi

തൃശൂർ പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടൽ മാനേജറേയും ഉടമയുടെ മകനെയും മർദിച്ചതിന് പിന്നാലെ പണം വാങ്ങി പൊലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. പരാതിക്കാരൻ ദിനേശിന് പണം നൽകിയത് എസ്ഐ പറഞ്ഞിട്ടെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് ട്വന്റിഫോറിനോട് പറഞ്ഞു. പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ട്വന്റിഫോർ ബ്രേക്കിങ്.

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്ഐ പി.എം. രതീഷ് മർദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്‌ഐ പണം വാങ്ങുന്നത്. ഹോട്ടൽ ഉടമ ഔസേപ്പ് നൽകുന്ന പണത്തിൽ മൂന്ന് ലക്ഷം രൂപ പൊലീസുകാർക്കുള്ളതാണെന്നാണ് എസ്ഐ പി.എം. രതീഷ് പറഞ്ഞിരുന്നത്. ദിനേശ് ഔസേപ്പിന്റെ വീട്ടിൽ എത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. 5 ലക്ഷം രൂപ ദിനേശിന് നൽകിയതിന് ശേഷമാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് മാന്യമായ പെരുമാറ്റം എസ്ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് ട്വന്റി ഫോറിനോട് പറഞ്ഞു.

പണം നൽകിയ ശേഷമാണ് മകനെയും ഹോട്ടലിലെ മറ്റ് മൂന്ന് ജീവനക്കാരെയും കേസ് രജിസ്റ്റർ ചെയ്യാതെ പുറത്തേക്ക് 15 മിനിറ്റിനുള്ളിൽ എഫ്‌ഐആർ പോലുമില്ലാതെ വിടുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്. ഔസേപ്പ് നൽകിയ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയത്.

Story Highlights : Peechi Police Station beating; Case settled after taking money, SI took Rs 5 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top