Advertisement

കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പ് കേസ് പ്രത്യേകസംഘം അന്വേഷിക്കും

3 hours ago
Google News 2 minutes Read
cyber thattip

കൊച്ചിയിൽ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ 2.88 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കും. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന സ്ത്രീയുടെ പരാതിയെ തുടർന്നാണ് കൊച്ചി പൊലീസ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

തട്ടിപ്പുകാർ ഉഷാകുമാരിയെ ഫോണിൽ വിളിക്കുകയും അവർ ഒരു കള്ളപ്പണ ഇടപാട് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കാനായി സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ എംബ്ലങ്ങളുള്ള സർട്ടിഫിക്കറ്റുകൾ അവർക്ക് അയച്ചുകൊടുത്തു. ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ പിഴയടയ്ക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭയപ്പെട്ട ഉഷാകുമാരി തന്റെ കൈവശമുണ്ടായിരുന്ന പണവും, സ്വർണം പണയം വെച്ചുകിട്ടിയ പണവും ഉൾപ്പെടെ 2.88 കോടി രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് ഉഷാകുമാരി പൊലീസിൽ പരാതി നൽകിയത്.

Read Also: വടക്കേ ഇന്ത്യയിൽ മഴക്കെടുതി; ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്ത നാശനഷ്ടം

ഉഷാകുമാരിയുടെ പരാതിയെ തുടർന്ന് മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാൽ കൊച്ചി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു . തട്ടിപ്പിന്റെ നിർണായക വിവരങ്ങൾ ലഭിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഈ കേസ് വിശദമായി പരിശോധിച്ചുവരികയാണ്. പൊലീസ്, സിബിഐ, അല്ലെങ്കിൽ മറ്റേതെങ്കിലും അന്വേഷണ ഏജൻസികളിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഫോൺ കോളുകൾ വരുമ്പോൾ അവരുടെ വിവരങ്ങൾ നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി പൊലീസ് നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Story Highlights : Special team to investigate virtual arrest fraud case in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here