Advertisement

സ്ത്രീയെ മരത്തിൽ കെട്ടി വസ്ത്രമഴിച്ച് മർദിച്ചു; കടലൂരിൽ നാല് സ്ത്രീകൾക്കെതിരെ കേസെടുത്ത് പൊലീസ്

3 hours ago
Google News 1 minute Read

തമിഴ് നാട് കടലൂരിൽ സ്ത്രീയെ മരത്തിൽ കെട്ടി വസ്ത്രമഴിച്ച് മർദിച്ചു. കടലൂർ നെല്ലിത്തോപ്പിലാണ് സംഭവം നടന്നത്. നാല് സ്ത്രീകൾ ചേർന്നാണ് ഒരു സ്ത്രീയെ മർദിച്ചത്. വസ്തുതർക്കവുമായി ബന്ധപ്പെട്ട വഴക്കാണ് മർദനത്തിലേക്ക് നീണ്ടത്. കടംപുലിയൂർ പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ 2.13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേർ ഒളിവിലാണ്. മൂന്ന് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ ഞങ്ങൾ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഭൂമി പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്ന് തോന്നുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു.

നാല് സ്ത്രീകൾ ഒരു സ്ത്രീയെ വളഞ്ഞ് അസഭ്യം പറയുകയും, അവളെ അടിക്കുകയും, വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് വിഡിയോയിൽ ഉള്ളത്. ഒരു ഘട്ടത്തിൽ അവർ അവളുടെ ബ്ലൗസ് ഭാഗികമായി ഊരിമാറ്റുന്നു. നീ ഒരു നായയ്ക്ക് തുല്യയാണ് എന്ന് ഒരു സ്ത്രീ പറയുന്നത് കേൾക്കാം. മറ്റൊരാൾ വടി ഉപയോഗിച്ച് സ്ത്രീയെ അടിക്കുന്നതും, ഒരാൾ അവളുടെ മുടിയിൽ പിടിച്ചു വലിക്കുന്നതും കാണാം. പൂർണ്ണമായും വസ്ത്രം അഴിക്കാതിരിക്കാൻ ഇര പരമാവധി ശ്രമിക്കുന്നതായും വീഡീയോയിൽ കാണാം.

Story Highlights : woman tied to tree beaten stripped in tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here