Advertisement

അമിബീക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി

3 hours ago
Google News 2 minutes Read
Amebic encephalitis

അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഒരാൾ കൂടി മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി എം ശോഭന ആണ് മരിച്ചത്. ഒരാളുടെ ആരോഗ്യ നില ഗുരുതരമാണ് ഇവർ ഐസിയുവിൽ തന്നെ തുടരുകയാണ്. മൂന്നു കുട്ടികൾ അടക്കം 11 പേരാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഒരു മാസത്തിനിടെ 4 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ, ജല സംഭരണ ടാങ്കുകൾ എന്നിവ ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം ക്ലോറിനേറ്റ് ചെയ്തിരുന്നു.

Story Highlights : തൃശൂർ പീച്ചിയിലെ കസ്റ്റഡി മർദനം; SI യെ സസ്‌പെൻഡ് ചെയ്യാൻ നീക്കം, സാധ്യത തേടി പൊലീസ്

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ ഫ്ലാറ്റുകൾ എന്നിവിടങ്ങളിലും ഇത് പാലിക്കണമെന്ന കർശന നിർദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.

Story Highlights : Amebic encephalitis; One more death in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here