Advertisement

പുരുഷ പ്രേക്ഷകർ എത്രത്തോളം തെറ്റിദ്ധരിക്കപ്പെട്ടവരെന്ന് മനസിലായി ; കല്യാണി പ്രിയദർശൻ

3 hours ago
Google News 2 minutes Read

മലയാള സിനിമയാസ്വദിക്കുന്ന പുരുഷ പ്രേക്ഷകർ തെറ്റിദ്ധരിക്കപ്പെട്ടവരാണെന്ന് കല്യാണി പ്രിയദർശൻ. താൻ അഭിനയിച്ച ലോക സിനിമ ഒരു സ്ത്രീകേന്ദ്രീകൃത ചിത്രമായിട്ടും വേർതിരിവ് കാണിക്കാതെ ചിത്രത്തെ പിന്തുണച്ചവരെ പറ്റി ഒരു പ്രമോഷണൽ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദർശൻ.

“ലോകയെ പിന്തുണച്ചു മുന്നോട്ട് വരുന്ന സ്ത്രീകളെ എനിക്ക് മനസിലാക്കാം, എന്നാൽ ചിത്രം ഒരു പുരുഷനെ ചുറ്റി പറ്റിയാവണമെന്ന നിർബന്ധമില്ലാതെ സിനിമ കണ്ട് തിയറ്ററിൽ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന പുരുഷ പ്രേക്ഷകർ എത്രത്തോളമാണെന്നത് അതിശയിപ്പിക്കുന്നതാണ്. ഈ പ്രേക്ഷകരെ നമ്മൾ വളരെയധികം തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്” കല്യാണി പ്രിയദർശൻ പറയുന്നു.

ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ 1 : ചന്ദ്ര ഇതിനകം 150 കോടി ക്ലബ്ബിൽ കയറിയിട്ടുണ്ട്. മോഹൻലാലിൻറെ ഹൃദയപൂർവത്തിനൊപ്പം ഓണത്തിന് ക്ലാഷ് റിലീസായെത്തിയ ചിത്രം, തെന്നിന്ത്യയിലെ തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയ സ്ത്രീ കേന്ദ്രീകൃത ചിത്രം കൂടിയാണ്.

“പ്രേക്ഷകരെ പറ്റിയുള്ള തെറ്റായ ധാരണകളാണ് പലപ്പോഴും സിനിമകൾ ചെയ്യാനുള്ള പരിമിതികൾ കൂട്ടുന്നത്. ഇങ്ങനെയൊരു ചിത്രം ചെയ്യാൻ സാധിക്കുമെന്ന് തെളിയാകാൻ ഞങ്ങൾക്ക് കഴിഞ്ഞതിൽ സന്തോഷം. ഇതുപോലെയെന്നുള്ള ചിത്രങ്ങൾക്ക് വേണ്ടി ഒരു ജാലകം തന്നെ ലോകയിലൂടെ തുറന്നു” കല്യാണി പ്രിയദർശൻ കൂട്ടിച്ചേർത്തു.

Story Highlights :“I realized how misunderstood male audiences are”; Kalyani Priyadarshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here