ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി കോടതി അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി നീക്കി; ഗുരുതര വീഴ്ച

ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതില്‍ വിവാദം.ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സ്‌പെഷ്യല്‍ കമ്മീഷന്‍. തന്ത്രിയുടെ അനുമതി വാങ്ങിയാണ് സ്വര്‍ണ്ണപ്പാളി ഇളക്കിയതെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം.
ഓണക്കാലത്തെ പ്രത്യേക പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീ കോവിനു മുന്നിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണികള്‍ക്കായി ഇളക്കിയത്. സംഭവത്തില്‍ ഗുരുതര വീഴ്ച എന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സ്വര്‍ണ്ണപ്പണികള്‍ സന്നിധാനത്ത് നടത്തണമെന്ന് കോടതി നിര്‍ദ്ദേശം ലംഘിക്കപ്പെട്ടെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണ്ണപ്പാളികള്‍ക്ക് കേടുപാടുകള്‍ ഉണ്ടെന്നും പരിഹരിക്കണം എന്നുമാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം. നടപടികളില്‍ വീഴ്ചയില്ലെന്നും തന്ത്രിയുടെ അനുമതി വാങ്ങിയാണ് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കിയതെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു. സ്വര്‍ണ്ണപ്പാളികള്‍ ഇളക്കുമ്പോള്‍ തിരുവാഭരണ കമ്മീഷണറും വിജിലന്‍സും ഒപ്പം ഉണ്ടായിരുന്നു എന്നും ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നു. ഇത്തരം അറ്റകുറ്റപ്പണി നടത്തും മുന്‍പ് നിരീക്ഷണത്തിനായി പ്രത്യേകം കമ്മീഷനെ നിയോഗിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. വരും ദിവസങ്ങളില്‍ സ്‌പെഷല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദേവസ്വം ബെഞ്ച് പരിഗണിക്കും.
Story Highlights : Controversy in Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here