ഷറഫുദ്ദീൻ – അനുപമ പരമേശ്വരൻ ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രീ ഗോകുലം മൂവീസ്

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീൻ നിർമ്മിക്കുന്ന ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തം ശ്രീ ഗോകുലം മൂവീസ് ഏറ്റെടുക്കുന്നു. മലയാളത്തിലെ മുൻനിര സിനിമ നിർമ്മാണ വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാഗമാകുമ്പോൾ പ്രതീക്ഷകളെറെയാണ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്.
സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടിയത്. ചിത്രം ഒരു ക്ലീൻ എൻ്റർടൈനർ ആയിരിക്കും എന്ന സൂചനയാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ ഉൾപ്പെടെയുള്ള പ്രോമോ കണ്ടൻ്റുകൾ നൽകുന്നത്.
Read Also: അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്
നേരത്തെ തിങ്ക് മ്യൂസിക് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരുന്നു. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. ചിത്രം ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ ഡിസൈനെർ – ദീനോ ശങ്കർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ – ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, വരികൾ – അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് – 3 ഡോർസ് , പബ്ലിസിറ്റി ഡിസൈൻ – എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ – ട്യൂണി ജോൺ, ശ്രീ ഗോകുലം മൂവീസിനു വേണ്ടി തിയേറ്റർ ഡിസ്ട്രിബൂഷൻ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.
Story Highlights : ‘Pet Detective’ is brought to the audience by Sree Gokulam Movies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here