Advertisement

ലൈംഗിക അതിക്രമ കേസ്; റാപ്പർ വേടന് ജാമ്യം

11 hours ago
2 minutes Read

എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിൽ റാപ്പർ വേടന് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയാണ് എറണാകുളം സെൻട്രൽ പോലീസിൽ കൈമാറിയത്. അതിനിടെ വേടന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് വേടൻ പറഞ്ഞു.

ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തിയാലും വേടനെ ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദേശം നൽകിയിരുന്നു. ഈയൊരു സാഹചര്യത്തിൽ വേടനെ അറസ്‌റ്റ് ചെയ്താലും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്യാനാണ് സാധ്യത.

Read Also: ‘എങ്ങും പോയിട്ടില്ല; ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല’; വേടൻ

യുവ ഡോക്‌ടറെ വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്തെന്ന ആദ്യ കേസിൽ റാപ്പർ വേടന് ഹൈക്കോടതി ഉപാധികളോടെയായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ചത്. ഒപ്പം സെപ്റ്റംബർ 9, 10 ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

Story Highlights : Rapper Vedan granted bail in sexual assault case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top