Advertisement

വ്യക്തിത്വ സംരക്ഷണത്തിനായി നിയമപോരാട്ടം; ഡൽഹി ഹൈക്കോടതിയിൽ അഭിഷേക് ബച്ചൻ

9 hours ago
2 minutes Read
abhishek bachan

സ്വകാര്യ ചിത്രങ്ങളും വ്യക്തിത്വ വിവരങ്ങളും അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ നിയമപോരാട്ടവുമായി അഭിഷേക് ബച്ചൻ. വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തന്റെ പേരും ചിത്രങ്ങളും ഉൾപ്പെടെയുള്ള വ്യക്തിത്വ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി അഭിഷേക് ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

ഡിജിറ്റൽ യുഗത്തിൽ താരങ്ങളുടെ വ്യക്തിത്വവും സ്വകാര്യ വിവരങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിയമനടപടി. ബോളിവുഡ് ടി ഷോപ്പ് പോലുള്ള വെബ്സൈറ്റുകൾ തന്റെ അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനെതിരെയാണ് അദ്ദേഹത്തിന്റെ ഹർജി. ഇത്തരം ദുരുപയോഗം ഒരുതരം ഓൺലൈൻ തട്ടിപ്പാണെന്നും തന്റെ വ്യക്തിത്വപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

Read Also: വിതരണക്കാരും തിയറ്റര്‍ ഉടമകളും തമ്മിൽ തർക്കം; ‘കാന്താര 2’ കേരള റിലീസ് അനിശ്ചിതത്വത്തിൽ

അനുവാദമില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടക്കം ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിത്വ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് അഭിഷേക് ബച്ചൻ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നിയമവിരുദ്ധമായി ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും അത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും ഗൂഗിൾ, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അഭിഷേക് ബച്ചന്റെ പങ്കാളിയായ നടി ഐശ്വര്യ റായ് ബച്ചനും സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാണിജ്യാവശ്യങ്ങൾക്കായി തന്റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ഐശ്വര്യയുടെ ഹർജിയിലെ ആവശ്യം. അവരുടെ ഹർജി പരിഗണിച്ച കോടതി അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Story Highlights : Abhishek Bachchan files legal battle for privacy in Delhi High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top